Entertainment

‘വിക്രം’ ഷൂട്ടിനെത്തി ഫഹദ് ഫാസിൽ; സ്വാഗതം ചെയ്ത് കമൽഹാസൻ

ചെന്നൈ:മാലിക്കിന്‍റെ വിജയത്തിന് പിന്നാലെ കമൽഹാസൻ ചിത്രത്തിൽ അഭിനയിക്കാനെത്തി ഫഹദ് ഫാസിൽ.ഇന്ത്യൻ സിനിമാലോകവും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ നായകനായ ‘വിക്രം’. കഴിഞ്ഞയാഴ്ച ചെന്നൈയിൽ ഷൂട്ടിങ് തുടങ്ങിയിരുന്നു. കമലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫഹദ് തന്നെയാണ് ഷൂട്ടിങ്ങിനെത്തിയ വിവരം അറിയിച്ചത്.


വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്ന ‘വിക്രം’ മാസ് എന്‍റർടെയ്നറാകും എന്നുറപ്പാണ്. മൂവരും ഒരുമിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടപ്പോൾ അത് സൂപ്പർ ഹിറ്റായിരുന്നു.’മാസ്റ്ററി’ന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകതയും ഉണ്ട്. മറ്റൊരു മലയാളി താരം നരേയ്നും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അടുത്ത വർഷം ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് ആലോചന. കമൽഹാസന്‍റെ നിർമാണ കമ്പനിയായ രാജ്കമൽ ഇന്‍റർനാഷണൽ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. അനിരുദ്ധാണ് സംഗീതം.എഡിറ്റിംഗ് ഫിലോമിന്‍ രാജ്.സംഘട്ടന സംവിധാനം അന്‍പറിവ്.നൃത്തസംവിധാനം ദിനേശ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker