31.9 C
Kottayam
Wednesday, October 23, 2024

കല്ലടിക്കോട് വാഹനാപകടം: ‘കാർ അമിതവേഗത്തിൽ; തെറ്റായ ദിശയിലെത്തി ലോറിയിലേക്ക് ഇടിച്ചുകയറി

Must read

പാലക്കാട് ∙ കല്ലടിക്കോട് അപകടത്തിൽപ്പെട്ട കാർ അമിതവേഗത്തിൽ ആയിരുന്നെന്നു പൊലീസ്. കാറിൽനിന്നു മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും കല്ലടിക്കോട് പൊലീസ് പറഞ്ഞു. കാറും ലോറിയും കൂട്ടിയിടിച്ച് 5 പേരാണു മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെറ്റായ ദിശയിലെത്തിയ കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നെന്നും അമിതവേഗമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നും കല്ലടിക്കോട് സിഐ എം.ഷഹീർ പറഞ്ഞു.

അപകടകാരണം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പാലക്കാട്–കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം ഇന്നലെ രാത്രി 11നായിരുന്നു അപകടം. പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ അടിയിലേക്കു കാർ ഇടിച്ചുകയറിയ നിലയിലാണ്. കോങ്ങാട് സ്വദേശികളായ വിജേഷ്, മുഹമ്മദ് അഫ്സൽ, വീണ്ടപ്പാറ സ്വദേശി രമേശ്, വെള്ളയന്തോട് സ്വദേശി വിഷ്ണു എന്നിവരാണു മരിച്ചത്. പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷാണ് മരിച്ച അഞ്ചാമത്തെയാള്‍. മഹേഷിനെ പിന്നീടാണു തിരിച്ചറിഞ്ഞത്.

5 പേരാണു കാറിലുണ്ടായിരുന്നത്. ഇവരിൽ 3 പേർ തൽക്ഷണം മരിച്ചു. 2 പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ‌ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ഹൈവേ പൊലീസും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനെത്തിച്ച് വാഹനങ്ങൾ നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും തിരഞ്ഞെടുപ്പ് പരിപാടികൾ ഉച്ചവരെ റദ്ദാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ കൂട്ടികാണിച്ച് ശര്‍ഭം അലസിപ്പിച്ചു: ഡോക്ടര്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ കൂട്ടിക്കാണിച്ച് ഗര്‍ഭം അലസിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിയയായ പെണ്‍കുട്ടിയുടെ പ്രായം കൂട്ടികാണിച്ചാണ് ശര്‍ഭം അലസിപ്പിച്ചത്. ജോസ് ജോസഫാണ് പിടിയിലായത്. ആലപ്പുഴ കൃഷ്ണപുരം സ്വദേശിയാണ്...

ദാന ചുഴലിക്കാറ്റ്: അതിതീവ്ര മഴക്ക് സാധ്യത, ബംഗാളിലും ഒഡീഷയിലും ജാഗ്രതാ നിര്‍ദേശം; 152 ട്രെയിനുകള്‍ റദ്ദാക്കി

കൊല്‍ക്കത്ത: ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ 152 ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 24നുള്ള  പാട്ന-എറണാകുളം എക്സ്പ്രസ് (22644), 23നുള്ള...

'കോകിലയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം, നല്ല രീതിയിൽ മുന്നോട്ട് പോകുമെന്ന് ആത്മവിശ്വാസം തോന്നുന്നു'

കൊച്ചി: കരള്‍ ട്രാസ്പ്ലാന്റേഷന്‍ കഴിഞ്ഞ് ഒരു തുണ വേണമെന്ന് തോന്നിയെന്നും അതിനാലാണ് വീണ്ടും വിവാഹിതനായതെന്നും നടന്‍ ബാല. നോക്കാന്‍ ഒരാള്‍ വേണമെന്ന് തോന്നി. പുതിയ ബന്ധത്തില്‍ ആത്മവിശ്വാസമുണ്ടെന്നും നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്ന്...

ബെംഗളൂരുവിൽ കനത്തമഴ തുടരുന്നു; കെട്ടിടം തകർന്ന് 5 മരണം, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ദുരിതം വിതച്ച് കനത്ത മഴ. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകള്‍...

വിറക് മാറ്റിയിടുന്നതിനിടെ പാമ്പുകടിയേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൊടുപുഴ: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ...

Popular this week