KeralaNews

കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും,ഹാജരാകാൻ നോട്ടീസ് നൽകി

കൽപ്പറ്റ: തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 14ന് 11 മണിക്ക് കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. വയനാട് എസ്പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സി കെ. ജാനുവിന് പണം നൽകിയെന്ന കേസിലാണ് നടപടി.  

ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ. ജാനുവിന് കോഴനല്‍കിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റേത് തന്നെയെന്നാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജെ.ആര്‍.പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിലാണ് സ്ഥിരീകരണം.

14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ്. കെ. സുരേന്ദ്രനും സി.കെ. ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സി.​കെ. ജാ​നു അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ.​ആ​ർ.​പി​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ജെ.​ആ​ർ.​പി പ്ര​ചാ​ര​ണ ചെ​ല​വു​ക​ൾ​ക്കാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം മ​ഞ്ചേ​ശ്വ​ര​ത്തെ​ത്തി സു​രേ​ന്ദ്ര​നു​മാ​യി ജെ.​ആ​ർ.​പി നേ​താ​ക്ക​ൾ നേ​രി​ട്ട് സം​സാ​രി​ക്കു​ക​യും ചെ​യ്​​തു. ഈ ​കൂ​ടി​ക്കാ​ഴ്​​ച​യി​ലെ ധാ​ര​ണ പ്ര​കാ​ര​മാ​ണ് ഗ​ണേ​ശ​ൻ വ​ഴി സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ പ​ണം എ​ത്തി​ച്ചു​കൊ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു പ്ര​സീ​ത അഴീക്കോട് ക്രൈം​ബ്രാ​ഞ്ചി​ന്​ ന​ൽ​കി​യ മൊ​ഴി.

മാ​ർ​ച്ച് 26ന് ​ബ​ത്തേ​രി​യി​ലെ ഒ​രു ഹോം ​സ്​​റ്റേ​യി​ൽ വെ​ച്ച് ബി.​ജെ.​പി ജി​ല്ല സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ലാ​ണ് സി.​കെ. ജാ​നു​വി​ന് പ​ണം കൈ​മാ​റി​യ​ത്. പൂ​ജാ സാ​ധ​ന​ങ്ങ​ളെ​ന്ന് തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ൽ കാ​വി​ത്തു​ണി​യി​ൽ പൊ​തി​ഞ്ഞാ​ണ് പ​ണ​മെ​ത്തി​ച്ച​ത്. ജെ.​ആ​ർ.​പി​ക്ക് എ​ന്നു​പ​റ​ഞ്ഞാ​ണ് ബി.​ജെ.​പി നേ​തൃ​ത്വം ജാ​നു​വി​ന് പ​ണം കൈ​മാ​റി‍യ​ത്.

എ​ന്നാ​ൽ, ജാ​നു ഈ ​പ​ണം ജെ.​ആ​ർ.​പി നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യി​ല്ലെ​ന്നാ​ണ് പ്ര​സീ​ത ക്രൈം​​ബ്രാ​ഞ്ചി​നോ​ട്​ പ​റ​ഞ്ഞ​ത്.​ പ​ണം കൂ​ടു​ത​ലും ജാ​നു വ്യ​ക്​​തി​പ​ര​മാ​യാ​ണ്​ ചെ​ല​വ​ഴി​ച്ച​ത്. ജെ.​ആ​ർ.​പി​ക്ക്​ പ​ണം കി​ട്ടി​യി​ല്ല. ആ​ദി​വാ​സി​ക​ൾ​ക്ക്​ വി​ത​ര​ണം ​ചെ​യ്യാ​നാ​ണ്​ പ​ണ​മെ​ന്നാ​ണ്​ ജാ​നു ത​ങ്ങ​ളോ​ട്​ പ​റ​​ഞ്ഞ​തെ​ന്നും പ്ര​സീ​ത വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker