KeralaNews

k rail silverline|സില്‍വര്‍ലൈന്‍ നിങ്ങളുടെ നാട്ടിലൂടെ കടന്നുപോകുമോ?അലൈന്‍മെന്റ് പരിശോധിയ്ക്കാം

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ – റെയില്‍) പദ്ധതി നടപ്പാക്കുക. കേരളത്തിലെ 11 ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നുപോകുക. പാത കടന്നുപോകുന്ന മേഖലകളില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി അതിര് രേഖപ്പെടുത്താന്‍ കല്ലിടല്‍ ആരംഭിച്ചു.കല്ലിടല്‍ വിവാദത്തിലേക്ക് നീങ്ങുമ്പോള്‍ നിങ്ങളുടെ നാട്ടിലൂടെ കെ.റെയില്‍ കടന്നുപോകുന്നുണ്ടോയെന്ന് അറിയാം.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാസര്‍കോട്ട് നിന്ന് നാല് മണിക്കൂറിനുള്ളില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എത്താം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ കല്ലിടല്‍ നടക്കുന്നത്. പദ്ധതിക്കായി സംസ്ഥാനത്തെ 11 ജില്ലകളില്‍ നിന്നായി 1221 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

ഒൻപതു കോച്ചുകള്‍ വീതമുള്ള ഇലക്ട്രിക് മള്‍ട്ടിപ്പിള്‍യൂണിറ്റ് ആണ് സില്‍വര്‍ ലൈനില്‍ ഉപയോഗിക്കുന്നത്. ബിസിനസ് ക്ലാസും സ്റ്റാന്‍ഡേര്‍ഡ് ക്ലാസും ഉള്‍പ്പെടുന്ന ഒരു ട്രെയിനില്‍ 675 പേര്‍ക്കാണ് ഇരുന്നു യാത്ര ചെയ്യാന്‍ കഴിയുന്നത്. തിരക്കുള്ള സമയം ഓരോ 20 മിനിറ്റ് ഇടവേളയിലും ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും.

പദ്ധതി കടന്നുപോകുന്ന ജില്ലകളും പ്രദേശങ്ങളും

  1. തിരുവനന്തപുരം ജില്ല

ചിറയിന്‍ കീഴ് താലൂക്ക്

ആറ്റിങ്ങല്‍, ആഴൂര്‍, കരാവാരം, കീഴാറ്റിങ്ങല്‍, കുണ്ടല്ലൂര്‍

തിരുവനന്തപുരം താലൂക്ക്

ആറ്റിപ്ര, കടകംപള്ളി, കഠിനംകുളം, കഴക്കൂട്ടം, പള്ളിപ്പുറം, വെയിലൂര്‍

വര്‍ക്കല താലൂക്ക്

മണമ്പൂര്‍, നാവായിക്കുളം, പള്ളിക്കല്‍

2, കൊല്ലം ജില്ല

കൊല്ലം താലൂക്ക്

അദിച്ചനല്ലൂര്‍, ചിറക്കര, ഇളമ്പല്ലൂര്‍, കല്ലുവാതുക്കല്‍, കൊറ്റന്‍ കര, മീനാട്, മുളവന, പാരിപ്പള്ളി, തഴുതല, തൃക്കോവില്‍വട്ടം, വടക്കേവിള.

കൊട്ടാരക്കര താലൂക്ക്

പവിത്രേശ്വരം

കുന്നത്തൂര്‍ താലൂക്ക്

കുന്നത്തൂര്‍, പേരുവഴി, ശാസ്താം കൊട്ട.

3, പത്തനംതിട്ട ജില്ല

അടൂര്‍ താലൂക്ക്

കടമ്പനാട്, പള്ളിക്കല്‍, പന്തളം.

കോഴഞ്ചേരി താലൂക്ക്

ആറന്മുള

മല്ലപ്പള്ളി താലൂക്ക്

കല്ലൂപ്പാറ, കുന്നന്താനം

തിരുവല്ല താലൂക്ക്

ഇരവിപേരൂര്‍ കവിയൂര്‍, കോയിപ്രം.

4, ആലപ്പുഴ ജില്ല

ചെങ്ങന്നൂര്‍ താലൂക്ക്

മുളക്കുഴ, വെണ്‍മണി, മാവേലിക്കര താലൂക്ക്, നൂറനാട്, പാലമേല്‍.

5, കോട്ടയം ജില്ല

ചങ്ങനാശേരി താലൂക്ക്

മടപ്പള്ളി, തോട്ടക്കാട്, വാകത്താനം.

കോട്ടയം താലൂക്ക്

ഏറ്റുമാനൂര്‍, മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്, പേരൂര്‍, പെരുമ്പായിക്കാട്, പുതുപ്പള്ളി, വിജയപുരം.

മീനച്ചില്‍ താലൂക്ക്.

കാണക്കരി, കുറവിലങ്ങാട്.

വൈക്കം താലൂക്ക്.

കടുതുരുത്തി, മൂലക്കുളം, നീഴൂര്‍.

6, എറണാകുളം ജില്ല

ആലുവ താലൂക്ക്

ആലുവ ഈസ്റ്റ്, അങ്കമാലി, ചെങ്ങമനാട്, ചൊവ്വാര, കീഴ്മാട്, നെടുമ്പാശേരി, പാറക്കടവ്, കാക്കനാട്.

കണയന്നൂര്‍ താലൂക്ക്.

കുരീക്കാട്, തിരുവാങ്കുളം.

കുന്നത്തുനാട് താലൂക്ക്.

കിഴക്കമ്പലം, കുന്നത്തുനാട്, പുത്തന്‍കുരിശ്, തിരുവാണിയൂര്‍.

മൂവാറ്റുപുഴ താലൂക്ക്

മീനട്, പിറവം.

7, തൃശൂര്‍ ജില്ല

ചാലക്കുടി താലൂക്ക്

ആലത്തൂര്‍, ആളൂര്‍, അന്നല്ലൂര്‍, കടുകുറ്റി, കല്ലേറ്റുംകര, കല്ലുര്‍ തെക്കുമ്മുറി, താഴേക്കാട്.

കുന്നുംകുളം താലൂക്ക്

ചെമ്മന്തട്ട, ചേരാനല്ലൂര്‍, ചൂണ്ടല്‍, ചൊവ്വന്നൂര്‍, എരനല്ലൂര്‍, പഴഞ്ഞി, പേര്‍ക്കളം.

മുകന്ദപുരം താലൂക്ക്

ആനന്ദപുരം, കടുപ്പശേരി, മാടായിക്കോണം, മുറിയാട്, പൊറത്തിശേരി.

തൃശൂര്‍ താലൂക്ക്

ആഞ്ഞൂര്‍, അവനൂര്‍, ചേര്‍പ്പ്, ചേവൂര്‍, ചൂലിശേരി, കൈപ്പറമ്പ്, കണിമംഗലം, കൂര്‍ക്കഞ്ചേരി, കുറ്റൂര്‍, ഊരകം, പല്ലിശേരി, പേരാമംഗലം, പൂങ്കുന്നം, തൃശൂര്‍, വെങ്ങിണിശേരി, വിയ്യൂര്‍.

8, മലപ്പുറം ജില്ല

പൊന്നാനി താലൂക്ക്

ആലങ്കോട്, കാലടി, തവന്നൂര്‍, വള്ളംകുളം.

തീരൂരങ്ങാടി താലൂക്ക്

അരിയല്ലൂര്‍, നെടുവ, വള്ളിക്കുന്ന്.

തിരൂര്‍ താലൂക്ക്

നിറമരുതൂര്‍, പരിയാപുരം, താനാളൂര്‍, താനൂര്‍, തലക്കാ, തിരുനാവായ, തിരൂര്‍, തൃക്കണ്ടിയൂര്‍.

9, കോഴിക്കോട് ജില്ല

കോഴിക്കോട് താലൂക്ക്

ബേപ്പൂര്‍, കരുവന്‍തിരുത്തി, കസബ, നഗരം, പന്നിയങ്കര, പുതിയങ്ങാടി.

കൊയിലാണ്ടി താലൂക്ക്

ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ഇരിങ്ങല്‍, മൂടാടി, പന്തലയിനി, പയ്യോളി, തീക്കോയി, വിയ്യൂര്‍.

വടകര താലൂക്ക്

അഴിയൂര്‍, ചേറോട്, നടക്കുതാഴ, ഒഞ്ചിയം, വടകര.

10, കണ്ണൂര്‍ ജില്ല

കണ്ണൂര്‍ താലൂക്ക്

ചേലോറ, ചെറുകുന്ന്, ചിറക്കല്‍, എടക്കാട്, കടമ്പൂര്‍, കണ്ണപുരം, കണ്ണൂര്‍, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശേരി, വളപട്ടം.

പയ്യന്നൂര്‍ താലൂക്ക്

ഏഴോം, കുഞ്ഞിമംഗലം, മടായി, പയ്യന്നൂര്‍, ധര്‍മടം, കോടിയേരി, തലശേരി, തിരിവങ്ങാട്.

11, കാസര്‍കോട് ജില്ല

ഹോസ്ദൂര്‍ഗ് താലൂക്ക്

അജാനൂര്‍, ചെറവത്തൂര്‍, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, കോട്ടിക്കുളം, മണിയാട്ട്, നീലേശ്വരം, പള്ളിക്കര, പേരോല്‍, പീലിക്കോട്, തൃക്കരിപ്പൂര്‍ നോര്‍ത്ത്, തൃക്കരിപ്പൂര്‍ സൗത്ത്, ഉദിനൂര്‍, ഉദുമ.

കാസര്‍കോട് തലൂക്ക്

കളനാട്, കുഡ്‌ലു, തളങ്കര.

ഓരോ പ്രദേശവും കണ്ടറിയാം

നിർദിഷ്ടപാതയുടെ ഓരോ പ്രദേശവും കണ്ടറിയാൻ സാധിക്കും. keralarail.com എന്ന വെബ്സൈറ്റിലെത്തി രൂപരേഖയുടെ മാപ്പ് പരിശോധിക്കാം. മാപ്പ് എത്തിക്കാം. ഓരോ പ്രദേശവും ഗൂഗിൾ മാപ്പിൽ സെർച് ബട്ടണിൽ ടൈപ്പ് ചെയ്തു നൽകി പരിശോധിക്കാനും സാധിക്കും. 

https://www.google.com/maps/d/viewer?mid=10uPHijd6__nnQJbFyd_VR6k8GX1HYjED&ll=10.517167941409875%2C75.938212&z=7

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker