KeralaNews

മട്ടന്നൂരില്‍ കെ.കെ ഷൈലജയുടെ ലീഡ് നില 12,000 കടന്നു

കണ്ണൂര്‍: ലീഡ് നില മെച്ചപ്പെടുത്തി മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജ. വോട്ടെണ്ണലിന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ 12,871 വോട്ടുകള്‍ക്ക് കെ.കെ ഷൈലജ മുന്നിലാണ്. രാവിലെ എട്ട് മണിയോടെയാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ക്കേ മട്ടന്നൂരില്‍ കെ കെ ഷൈലജ മുന്നില്‍ത്തന്നെയാണ്.

കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന്റെ ശക്തമായ മുന്നേറ്റമാണ് വോട്ടെണ്ണല്‍ പുരോഗമിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്. സജീവ് ജോസഫ് മത്സരിച്ച ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രമാണ് നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് മുന്നേറ്റമുള്ളത്. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്.

ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന്റെ വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. 92 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫ് 45 സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും മാത്രമാണ് മുന്നേറുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker