KeralaNews

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെ.കെ രമ സ്ഥാനാർത്ഥിയാകും

കോഴിക്കോട്: വടകരയിൽ കെ.കെ രമ മത്സരിക്കാനുള്ള താൽപര്യം അറിയിച്ചതായി രമേശ് ചെന്നിത്തല. കെ.കെ രമ മത്സരിക്കുന്ന സാഹചര്യത്തില്‍ ആര്‍.എം.പിക്ക് യു.ഡി.എഫ് പിന്തുണ നൽകും. കേരളത്തിലെ കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആർ.എം.പി നേരത്തെ തീരുമാനിച്ചത് ജനറൽ സെക്രട്ടറി എൻ വേണു മത്സരിക്കാനായിരുന്നു.എന്നാൽ മുല്ലപ്പള്ളിയാണ് കെ.കെ രമ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് പിടിവാശി കാണിച്ചത്. രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയിൽ ആർ.എം.പി കെ.കെ രമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.
അതിനിടെ, തർക്കമുള്ള ആറ് സീറ്റുകളിലടക്കം കോണ്‍ഗ്രസ് ഉടനെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും എം.എം ഹസൻ പറ‍ഞ്ഞു. ചൊവ്വാഴ്ച്ചയോടെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തികരിക്കുമെന്നും എം.എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.‌
 
The post വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെ.കെ രമ സ്ഥാനാർത്ഥിയാകും appeared first on Express Kerala.
Source: Express Kerala

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker