NationalNews

യോഗിയുടെ സമ്മാനം;ഗ്യാൻവാപിയിൽ പൂജക്ക് അനുമതി നൽകിയ ജഡ‍്ജി എകെ വിശ്വേശക്ക് ലോക്പാലായി നിയമനം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ ജില്ലാ കോടതി ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ ലോക്പാലായി നിയമനം.

ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ സര്‍വകലാശാലയുടെ ലോക്പാലായി വരാണാസി ജില്ലാ കോടതി റിട്ട. ജഡ്ജി എ കെ വിശ്വേശയെ നിയമിച്ചു. ഉത്തര്‍പ്രദേശിലെ യോഗി സർക്കാരാണ് പുതിയ നിയമനം നടത്തിയത്. വിരമിക്കല്‍ ദിനമായ ജനുവരി 31 നാണ് എ കെ വിശ്വേശ, ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് അനുമതി നൽകി ഉത്തരവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker