കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടായാല്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നും കോട്ടയം ജില്ലാ പഞ്ചായത്തില്‍ ബഹുഭൂരിപക്ഷം നേട്ടമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഞ്ച് ജില്ലകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാംഘട്ട പോളിംഗ് നടന്ന വ്യാഴാഴ്ച വൈകിട്ട് 6.30 വരെ 76 ശതമാനം പേര്‍ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറര വരെയുള്ള കണക്കുകള്‍ പ്രകാരം, കോട്ടയം-73.72, എറണാകുളം-76.74, തൃശൂര്‍ -74.58, പാലക്കാട്-77.53, വയനാട്- 79.22 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.
അഞ്ച് ജില്ലകളിലായി ഡിസംബര്‍ എട്ടിന് നടന്ന ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ 73.12 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരം- 70.04, കൊല്ലം- 73.80, പത്തനംതിട്ട- 69.72, ആലപ്പുഴ- 77.40, ഇടുക്കി- 74.68 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം.