26.2 C
Kottayam
Wednesday, November 27, 2024

സംവിധായകൻ അശ്വനി ദിറിന്റെ മകൻ കാറപകടത്തിൽ മരിച്ചു, സുഹൃത്ത് അറസ്റ്റിൽ

Must read

മുംബൈ: സണ്‍ ഓഫ് സർദാർ സംവിധായകന്‍ അശ്വനി ദിറിന്റെ മകന്‍ ജലജ് ദിര്‍(18) കാറപകടത്തില്‍ മരിച്ചു. നവംബര്‍ 23ന് വില്‍ പാര്‍ലേയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ഡ്രൈവിന് പോയ കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. ജലജിന്റെ സുഹൃത്തായ സഹില്‍ ആയിരുന്നു കാറോടിച്ചത്. സഹില്‍ മദ്യലഹരിയിലായിരുന്നു.

സഹിലും മറ്റൊരു സുഹൃത്തായ ജിദാനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ജലജിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ജോഗേശ്വരി ഈസ്റ്റ് ആശുപത്രിയിലും പിന്നീട് കോകിലബെന്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ. കൂട്ടുകാരന്റെ വീട്ടില്‍ നിന്ന് മദ്യപിച്ചതിന് ശേഷം 22ന് രാത്രി 11 മണിയോടെയാണ് സഹില്‍ ജലജിന്റെ വീട്ടിലെത്തിയത്. ഏറെ നേരം വീട്ടില്‍ കഴിഞ്ഞതിന് ശേഷം രാത്രി 3 മണിയോടെയാണ് ഡ്രൈവിനായി മൂവരും പുറത്തിറങ്ങിയത്. ആദ്യം ജിദാനായിരുന്നു കാറോടിച്ചിരുന്നത്. പിന്നീട് സഹില്‍ ഡ്രൈവിങ് ഏറ്റെടുത്തു. 120-150 കിലോമീറ്റര്‍ വേഗതയിലാണ് സഹില്‍ കാറോടിച്ചിരുന്നതെന്ന് ജിദാന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ജിദാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് സഹിലിനെ അറസ്റ്റ് ചെയ്തു.

സണ്‍ ഓഫ് സര്‍ദാര്‍, വണ്‍ ടു ത്രീ, ഗസ്റ്റ് ഇന്‍ ലണ്ടന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അശ്വനി ദിര്‍. സിനിമകള്‍ക്ക് പുറമേ നിരവധി ടിവി സീരിയലുകളും അശ്വ സംവിധാനം ചെയ്തിട്ടുണ്ട്. അപകടസമയത്ത് അശ്വനി ഗോവയില്‍ ഐഎഫ്എഫ്‌ഐയില്‍ പങ്കെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഹിസാബ് ബറാബറിന്റെ വേള്‍ഡ് പ്രീമിയര്‍ ഷോ ഗോവയിലാണ് നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഐടിഐകളിൽ പഠനസമയം കുറയ്ക്കണം ; ഇന്ന് എസ്എഫ്ഐയുടെ പഠിപ്പ് മുടക്ക് സമരം

തിരുവനന്തപുരം : നവംബർ 27ന് സംസ്ഥാന വ്യാപകമായി ഐടിഐകളിൽ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഐടിഐകളിലെ പഠനസമയം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത രീതിയിലാണ് കേരളത്തിലെ...

ബജ്രംഗ് പൂനിയക്ക് വിലക്ക്

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്. ഉത്തേജകപരിശോധനയ്ക്ക് വിസമ്മതിച്ചതിനും സാംപിൾ നൽകാത്തതിനാലുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു....

അതിതീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്....

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുടെ പരാതിയില്‍ രാഹുൽ ജയിലില്‍;രണ്ടാഴ്ച റിമാൻഡ് ചെയ്ത് കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ്...

നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം, ദിവ്യയുടെ പങ്ക് അന്വേഷിച്ചില്ല; സംശയമുന്നയിച്ച് ഭാര്യ ഹൈക്കോടതിയിൽ

കൊച്ചി: എ.ഡി.എം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന്...

Popular this week