KeralaNews

‘ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രം പണം ചോദിച്ചെന്നത് വ്യാജ കഥ’

തൃശൂര്‍: വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രം പണം ചോദിച്ചെന്നത് വ്യാജ കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാല കാലങ്ങളായി നടക്കുന്ന പ്രവണതയാണ് ഇത്. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രം 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വകുപ്പുകള്‍ സഹായം നല്‍കുമ്പോള്‍ അതിനുള്ള പണം നല്‍കണം. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ പണം കൊടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സെവന്‍ ദേശവിരുദ്ധ ശക്തിയാണെങ്കില്‍ എന്തുകൊണ്ട് കേരളം കേന്ദ്രത്തെ അറിയിച്ചില്ലെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ആയിരത്തോളം യൂണിറ്റുകള്‍ ഉണ്ടാകുന്നതുവരെ കാത്തിരുന്നത് എന്തിനായിരുന്നു. കേരള പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം എവിടെയായിരുന്നുവെന്നും സുരേന്ദ്രന്‍ ചോദിച്ചു.

2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍.ആവശ്യപ്പെട്ടത് വിവാദമായിരുന്നു. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷലാണ് കത്ത് നൽകിയത്. ദുരന്ത ഭൂമിയിൽ നിന്ന് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട് ദുരന്തബാധിതർക്ക് കേന്ദ്രം പ്രത്യേക ഫണ്ട് നൽകിയില്ലെന്ന വിമർശനം ഉയരുന്നതിനിടെയാണ് രക്ഷാപ്രവർത്തനത്തിന് പണം തിരിച്ചടയ്ക്കാനും ആവശ്യപ്പെട്ടിരിക്കുന്നത്.

2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം 8,91,23,500 രൂപ ചെലവായെന്നാണ് കണക്ക്. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപയാണ്.

2019 ൽ കേരളം പ്രളയത്തിലകപ്പെട്ടപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിങ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായിട്ടുള്ള തുകയും വയനാട് ഫണ്ടിനൊപ്പം തിരിച്ചടക്കണമെന്നാണ് ആവശ്യം. കേരളം ആകെ തിരിച്ചടക്കേണ്ടത് 132,62,00,000 രൂപയാണ്. ഈ തുക അടിയന്തരമായി തിരിച്ചടക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നൽകിയിരിക്കുന്ന കത്ത്.

പ്രതിരോധമന്ത്രാലയത്തിനുവേണ്ടി എയർ വൈസ്‌ മാർഷൽ വിക്രം ഗൗർ ആണ് സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചിരിക്കുന്നത്. 132,61,98,733 രൂപയാണ്‌ ബിൽതുക. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ദുരന്തനിവാരണത്തിനായുള്ള എസ്‌ഡിആർഎഫിൽനിന്നാണ്‌ തുക നൽകേണ്ടത്‌ എന്നതിനാൽ ഹെലികോപ്‌റ്റർ ബിൽ ദേശീയ ദുരന്ത പ്രതികരണനിധിയിൽ നിന്ന്‌ നൽകണമെന്ന നിലപാടായിരുന്നു സംസ്ഥാനത്തിന്‌. എസ്‌ഡിആർഎഫിലെ അവശേഷിക്കുന്ന തുകയിൽനിന്ന്‌ 638.50 കോടി രൂപ വിവിധ പ്രവൃത്തികൾക്കായി നൽകാനുള്ളതാണ്‌. ഇക്കാര്യം കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി നൽകിയാൽ ഈ വർഷം എസ്‌ഡിആർഎഫിൽ ഫണ്ട്‌ ബാക്കിയുണ്ടാകില്ല.

വയനാട് ദുരന്തമുണ്ടായി നാലരമാസമായിട്ടും കേരളത്തിന്‌ ഒരു രൂപപോലും സഹായം നൽകിയില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടെയാണ് ഹെലികോപ്‌റ്റർ ബില്ല്‌ ഉടൻ അടയ്‌ക്കണമെന്ന നിർദേശം. ജൂലൈ 30ന്‌ ഉരുൾപൊട്ടലുണ്ടായ ദിവസംമുതൽ സംസ്ഥാന സർക്കാർ സൈന്യത്തിന്‍റെ സേവനം ആവശ്യപ്പെട്ടിരുന്നു. അന്നത്തെ മാത്രം ഹെലികോപ്‌റ്റർ ബില്ല്‌ 8.92 കോടിയാണ്‌. സമൂഹതിരച്ചിൽ നടത്തിയ ആഗസ്‌ത്‌ 14ന്‌ സൂചിപ്പാറയ്‌ക്ക്‌ സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്‌ടങ്ങൾ നീക്കിയതിനാണ്‌ അവസാനമായി ഹെലികോപ്‌റ്റർ ഉപയോഗിച്ചത്‌. ഇതിനുമാത്രം 29.60 ലക്ഷം രൂപയാണ്‌ ബില്ല്‌ നൽകിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker