പാലക്കാട്: ഐ എസ് ആർ ഒ മുൻ ശാസ്ത്രഞ്ജൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ (80) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ബഹിരാകാശത്ത് പാലക്കാടിന്റെയും മുന്നൂർകോടിന്റെയും കയ്യൊപ്പ് പതിഞ്ഞത് എം കെ വെങ്കിടകൃഷ്ണൻ വഴിയാണ്. ചൊവ്വ പര്യവേഷണ പേടകം ഉൾപ്പെടെയുള്ള റോക്കറ്റുകൾക്ക് ബഹിരാകാശക്കുതിപ്പിനു വേണ്ട ഖര ഇന്ധനം നിർമിച്ചു നൽകിയത് വെങ്കിടകൃഷ്ണനായിരുന്നു.
ഐ എസ് ആർ ഒയിൽ നിന്ന് വിരമിച്ചതിനു ശേഷം ജന്മഗ്രാമമായ മുന്നൂർക്കോട്ടെ വീട്ടുവളപ്പിൽ ചെറിയ ഷെഡ്ഡ് കെട്ടി റോക്കറ്റുകൾക്കുള്ള ഇന്ധനം ഉത്പാദിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇരുപതിലധികം റോക്കറ്റുകൾക്കാവശ്യമായ ഇന്ധനം വെങ്കിടകൃഷ്ണൻ നിർമ്മിച്ചു നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ ആകാശദൗത്യങ്ങളിൽ മാത്രമല്ല പ്രതിരോധ ആവശ്യങ്ങൾക്കും അദ്ദേഹം ഉൽപന്നങ്ങൾ നിർമിച്ചു നൽകിയിരുന്നു