24.7 C
Kottayam
Thursday, November 14, 2024
test1
test1

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Must read

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ ആക്ടിങ് കമാൻഡർ ഇബ്രാഹിം ആഖിൽ ആണ് കൊല്ലപ്പെട്ടത്. യൂണിറ്റിലെ മറ്റ് മുതിർന്ന കമാൻഡർമാരും കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്ത് നടത്തിയ ആക്രമണത്തിലാണ് സംഭവം.

വ്യോമാക്രമണത്തിൽ ഒൻപതുപേർ കൊലപ്പെട്ടെന്നും 59 പേർക്ക് പരിക്കേറ്റെന്നുമാണ് ലെബനൻ ആരോഗ്യമന്ത്രാലയത്തിൻ്റെ പ്രാഥമിക കണക്ക്. റെദ്വാൻ യൂണിറ്റിൻ്റെ യോഗം നടക്കവെയാണ് ആക്രമണമുണ്ടായതെന്നാണ് ലെബനൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള രാജ്യാന്തര ഏജൻസിയായ റോയിറ്റേഴ്സിൻ്റെ റിപ്പോർട്ട്. ലെബനനിൽ 1983ൽ നാവികർക്ക് നേരെയുണ്ടായ മാരകമായ ബോംബാക്രമണത്തിലെ പങ്കിൽ യുഎസ് ആഖിലിൻ്റെ തലയ്ക്ക് ഏഴ് മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഹിസ്ബുള്ളയുടെ പക്കലുണ്ടായിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ ചാരസംഘടനയായ മൊസാദും ഇസ്രായേൽ സൈന്യവുമാണ് സ്ഫോടനത്തിന് പിന്നിലെന്ന ആരോപണം ശക്തമാകവെയാണ് ഇപ്പോഴത്തെ ആക്രമണം.

പേജർ, വാക്കിടോക്കി സ്ഫോടനങ്ങളിൽ ഉത്തരവാദം ഏറ്റെടക്കാനോ ആരോപണം നിഷേധിക്കാനോ ഇസ്രായേൽ തയ്യാറായിട്ടില്ലെങ്കിലും ഇപ്പോഴത്തെ ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ബെയ്റൂട്ടിൽ ലക്ഷ്യവെച്ചുള്ള ആക്രമണം നടത്തിയെന്ന ഒറ്റവരിയിലാണ് ഇസ്രായേലിന്റെ പ്രതികരണം. ആക്രമണത്തിന് പിന്നാലെ വടക്കൻ ഇസ്രായേൽ കേന്ദ്രീകരിച്ചു ഹിസ്ബുള്ള തിരിച്ചടി തുടങ്ങി. വടക്കൻ ഇസ്രായേലിലേക്ക് വലിയ റോക്കറ്റുകളുടെ വർഷിക്കുന്നുവെന്നാണ് ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. വടക്കൻ ഇസ്രായേലിലെ പ്രധാന ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സ് ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം വ്യോമാക്രമണത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുകയാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള ഉന്നത മിലിറ്ററി കമാൻഡർ ഫുവാദ് ഷുക്ർ കൊല്ലപ്പെട്ടിരുന്നു. 2006 മുതലാരംഭിച്ച ഇസ്രായേൽ – ഹിസ്ബുള്ള സംഘ‍ർഷം, ഇസ്രായേൽ – ഹമാസ് യുദ്ധത്തോടെയാണ് വഷളായത്.

ഇസ്രായേൽ – ഹിസ്ബുള്ള സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ പൗരന്മാ‍ർ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ് നിർദേശം നൽകിയിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച ന്യൂയോ‍ർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ എത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Crime🎙 ഉപേക്ഷിയ്ക്കപ്പെട്ട നീല ബാഗ്, തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 10 കിലോഗ്രാം കഞ്ചാവ്‌;സംഭവം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വലിയ തോതില്‍ കഞ്ചാവ് പിടിച്ചെടുത്തതായി റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പതിവ് പരിശോധനക്കിടെ റെയില്‍വേ പൊലീസിന് മൂന്നാം പ്ലാറ്റ്ഫോമിലെ ഒരു ഇരിപ്പിടത്തിന്...

Gulfnews🎙നാലുവര്‍ഷം മുമ്പ് വിവാഹം,ഭാര്യയെ സൗദിയിലെത്തിച്ചിട്ട് രണ്ടുമാസം; ശരത്തിന്റെയും പ്രീതിയുടെയും മരണത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍

റിയാദ്: സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടലോടെ പ്രവാസി സമൂഹം. പലവിധത്തിലുള്ള ജീവിതപ്രശ്‌നങ്ങളുമായി എത്തുന്ന മലയാളികള്‍ അതിജീവിക്കാന്‍ പലവഴിയില്‍ ശ്രമിക്കവേയാണ് ദാരുണമായ വാര്‍ത്ത എത്തിയത്. ഇതിന്റെ ഞെട്ടലിലാണ്...

Modi🎙 നരേന്ദ്രമോദിക്ക് ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരം; ഇന്ത്യാ-കാരിക്കോം ഉച്ചകോടിക്കിടെ പുരസ്‌കാരം സമ്മാനിക്കും

ന്യൂഡല്‍ഹി: കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്ത് രാജ്യത്തിന് നല്‍കിയ സഹായങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വളര്‍ത്താന്‍ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 19...

Accident🎙 നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു

കോട്ടയം: ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. കോട്ടയം മുളക്കുളത്ത് വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പോത്താനിക്കാട് സ്വദേശി ബെന്‍സണ്‍ (37) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന ബെന്‍സണിന്റെ ബന്ധു ബൈജു (50),...

വയനാട് ദുരന്തം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ല- കേന്ദ്ര സര്‍ക്കാര്‍

വയനാട്: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ മാനദണ്ഡങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് കേന്ദത്തിന്റെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.