തിരുവനന്തപുരം: ക്രിസ്മസ് ചോദ്യപേപ്പർ യൂട്യൂബ് ചാനലിലൂടെ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗസമിതി അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
ഒരുമാസത്തിനകം റിപ്പോർട്ട് പൊതുവിദ്യാഭ്യാസമന്ത്രിക്ക് നൽകണം. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടുപോകും. പോലീസും വിദ്യാഭ്യാസ വകുപ്പും വിഷയം അന്വേഷിക്കുന്നുണ്ട്. സർക്കാർ അധ്യാപകർ പ്രൈവറ്റ് ട്യൂഷൻ സെന്ററുകളിൽ പഠിപ്പിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കും. എം.എസ്. സൊല്യൂഷൻ എന്ന യൂട്യൂബ് ചാനൽ സകല അതിരുകളും ലംഘിച്ചുവെന്നും മന്ത്രി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News