കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഇന്ദുലേഖ. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എങ്കിലും ഇന്ദുലേഖയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. അഭിനയത്തിന് പുറമെ സീരിയലുകള്‍ക്ക് തിരക്കഥയെഴുതിയും ഇന്ദുലേഖ തന്റേതായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ദുലേഖയെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയാവുകയാണ്.
തന്റെ വിവാഹത്തെക്കുറിച്ചും ഭര്‍ത്താവിനെ നഷ്ടമായതിനെക്കുറിച്ചുമൊക്കെ ഒരിക്കല്‍ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോല്‍ ഇന്ദുലേഖ സംസാരിച്ചിരുന്നു. ഇതേക്കുറിച്ചുള്ളൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ദുലേഖ നല്‍കിയ മറുപടിയാണ് കുറിപ്പിലുള്ളത്. കുറിപ്പ് വായിക്കാം.
ഇന്ദുലേഖ: ഇല്ല സാര്‍. അങ്ങനെ തോന്നിയിട്ടില്ല. ശ്രീകണ്ഠന്‍ നായര്‍: മകള്‍ക്ക് വേണ്ടി അത് ചെയ്യണ്ട എന്ന് തീരുമാനിച്ചത് ആണോ അതോ? ഇന്ദുലേഖ : അവള്‍ക്ക് അങ്ങനെ ഒരു ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കും ഒരു ആവശ്യം തോന്നിയിട്ടില്ല. പിന്നെ അങ്ങനെ ഒരു റിസ്‌ക് എടുക്കാനും ഞാന്‍ തയ്യാറല്ല. പണ്ട് മുതലേ എല്ലാ കാര്യങ്ങളും തനിയെ ചെയ്ത് ശീലം ഉള്ളത് കൊണ്ട് അങ്ങനെ അങ്ങ് പോകുന്നു. ആലോചനകള്‍ വന്നിരുന്നു.
നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഇന്ദുലേഖ നല്ലൊരു അമ്മയും നല്ലൊരു അഭിനേത്രിയും നല്ലൊരു സ്ത്രീയും ആണ്, അമ്പിളി ദേവിക്ക് ഒക്കെ പറ്റിയപോലെ എന്തിനു വേറൊന്നു. കുട്ട്യേ വളര്‍ത്തുന്നു ജീവിക്കുന്നു, അതാണ് പെണ്ണ്. അഭിനന്ദനങ്ങള്‍ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. സംവിധായകനായിരുന്ന ശങ്കര്‍ കൃഷ്ണയാണ് ഇന്ദുലേഖയുടെ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഭര്‍ത്താവ് മരണപ്പെട്ടു. പക്ഷെ വീണ്ടുമൊരു വിവാഹത്തിന് തയ്യാറാകാതെ, മകള്‍ക്കായി തന്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു ഇന്ദുലേഖ.