CrimeflashKeralaNews

ഇന്ദുജയുടെ മരണം: അന്വേഷണത്തില്‍ വഴത്തിരിവ്; ഭര്‍ത്താവിന്റെ സുഹൃത്തും കസ്റ്റഡിയില്‍

തിരുവനന്തപുരം: പാലോട് ഭര്‍തൃഗ്യഹത്തില്‍ നവവധിവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അജാസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മരിച്ച് ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

ഇന്ദുജയെ അജാസാണ് മര്‍ദ്ദിച്ചതെന്നും സൂചനയുണ്ട്. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പ് ഇരുവരും വാട്‌സാപ്പില്‍ ഉണ്ടായിരുന്ന ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തു. ഇതിന് ശേഷമാണ് പോലീസില്‍ എത്തിയത്. ഇതും സംശയം കൂട്ടി. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായ്ടിട്ടുണ്ട്.

പാലോട് – ഇടിഞ്ഞാര്‍ – കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.

മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്ക് പിന്നാലെ ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിതിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്പ് ഇന്ദുജയെ അഭിജിത്ത് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി അമ്പലത്തില്‍ വച്ച് കല്യാണം കഴിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇന്ദുജ വീട്ടില്‍ വന്നപ്പോള്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു. മകളെ അഭിജിത്ത് ഉപദ്രവിച്ച് കെട്ടിത്തൂക്കി കൊന്നതാണ്. കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണം.

പഠിപ്പിച്ച് മകളെ നല്ല രീതിയിലാണ് വളര്‍ത്തിയത്. പല വിവാഹാലോചനകളും വന്നിരുന്നു. അഭിജിത്ത് അതെല്ലാം മുടക്കി. വിവാഹം കഴിച്ച് വീട്ടില്‍ എത്തിയിട്ടും അഭിജിത്തിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. ഇന്ദുജയ്ക്ക് വീട്ടില്‍ സ്ഥാനമില്ലെന്നാണ് പറഞ്ഞത്. അവരെല്ലാം ചേര്‍ന്നാണ് മകളെ ഉപദ്രവിച്ചതെന്നും ഇന്ദുജയുടെ പിതാവ് ആരോപിക്കുന്നു.

ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരന്‍ ഷിനു പറയുന്നു. ‘അഭിജിത്തിന്റെ വീട്ടിലേയ്ക്ക് പോയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ വീട്ടില്‍ അറിയിക്കുമായിരുന്നു. കുടുംബത്തിന് പല കാര്യങ്ങളിലും സംശയമുണ്ട്. ഇതിലും വലിയ പ്രശ്‌നങ്ങള്‍ ചേച്ചി മറികടന്നിട്ടുണ്ട്. ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ അങ്ങോട്ട് ചെല്ലുന്നതും ചേച്ചി ഇങ്ങോട്ട് വരുന്നതും അവര്‍ക്ക് ഇഷ്ടമില്ലായിരുന്നു’- ഷിനു പറഞ്ഞു.

ഇന്ദുജയെ അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉച്ചയ്ക്ക് ചോറ് കഴിക്കാനായി അഭിജിത്ത് വീട്ടിലെത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടതെന്നാണ് പറയുന്നത്. ഉടന്‍തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker