Home-bannerNationalNews

നടന്‍ വിജയിയെ വീണ്ടും ചോദ്യം ചെയ്യും,ആദായവകുപ്പ് നോട്ടീസ് നല്‍കി

ചെന്നൈ: നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യംചെയ്യും. ആദായ നികുതി ഓഫിസില്‍ നേരിട്ട് ഹാജരാവണമെന്ന് ആവിശ്യപ്പെട്ട് താരത്തിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്. മാസ്റ്റര്‍ എന്ന സിനിമയുടെ സെറ്റില്‍നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്.

പരിശോധന 30 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. വിജയ്യുടെ വീട്ടില്‍നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിനുശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്.

അതേസമയം, ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അന്‍പുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button