കോതമംഗലം : സകല നിയമങ്ങളും തെറ്റിച്ചു കൊണ്ട് കെഎസ്ആർടിസി ബസ്സിന്റെ കല്യാണ യാത്ര . കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട KL15 -478 എന്ന നമ്പറിലുള്ള കെഎസ്ആർടിസി ബസ്റ്റാണ് ഹരിത ശോഭയിൽ അലങ്കരിച്ചത്.
ദിലീപിൻറെ സിനിമയായ പറക്കും തളികയിലെ താമരാക്ഷൻ പിള്ള എന്ന കഥാപാത്രത്തിന്റെ ബസ്സിനെ അനുകരിച്ച് അതേ രീതിയിൽ ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങിൻറെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിലാണ് ബസ് .അർജൻറീനയുടെയും ബ്രസീലിന്റെയും ആരാധകർ കോടികൾ വീശി ആഘോഷ തിമിർപ്പിലാണ് യാത്ര .
കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലിക്ക് കല്യാണ ഓട്ടം പോകുന്ന ബസ്സിന്റെ വീഡിയോ ആണ് ഇത്.നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമ്പോഴാണ് സർക്കാരിൻറെ ഇത്തരത്തിലുള്ള ഒരു വാഹനം എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഓടുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News