ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. രാജ്ഗഢിലെ പിപ്ലോദിയിലാണ് സംഭവം. 15 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
രാജസ്ഥാനിലെ മോത്തിപരുയില്‍നിന്ന് കുലംപുരിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപകടമെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാന്‍ പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ രാജ്ഗഢ് ആശുപത്രിയിലും ഗുരുതരാവസ്ഥയിലായവരെ ഭോപാല്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News