NationalNews

‘യോഗി മോഡല്‍’ കർണാടകയിലും നടപ്പാക്കും;രാജ്യത്തിനെതിരെ,ഹിന്ദുക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ റോഡിൽ കൊന്നുതള്ളും; വിവാദ പ്രസംഗവുമായി ബി.ജെ.പി. എം.എൽ.എ

ബെഗളൂരു: ഇന്ത്യയ്ക്കെതിരേ ശബ്ദിക്കുന്നവരേ റോഡിൽ തന്നെ കൈകാര്യം ചെയ്യുമെന്നും അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന വിവാദ പ്രസംഗവുമായി കർണാടകയിലെ ബി.ജെ.പി. എം.എൽ.എ. കർണാടകയിയിലെ വിജയപുരയിൽവെച്ച് നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ബി.ജെ.പി. എം.എൽ.എ. ആയ ബസവണ ​ഗൗഡ പാട്ടീൽ യത്നലിന്റെ വിവാദ പ്രസംഗം.

കർണാടകയിൽ ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നാൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ മോഡലിൽ ഭരണം കൊണ്ടുവരും. ആരെങ്കിലും ഇന്ത്യക്കെതിരേ, ഞങ്ങളുടെ വിശ്വാസത്തിനെതിരേ, ഹിന്ദുക്കൾക്കെതിരേ ശബ്ദിച്ചാൽ, അവരെ റോഡിൽവെച്ച് തന്നെ എൻകൗണ്ടർ ചെയ്യും. ജയിലിലേക്ക് അയക്കില്ല. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button