KeralaNews

തെളിവുസഹിതം ഞാന്‍ എല്ലാം തുറന്നു പറയും; അമ്പിളി ദേവിക്കെതിരെ ആദിത്യൻ

കൊച്ചി:സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരിക്കുന്നത് നടൻ ആദിത്യനെതിരെ നടിയും ഭാര്യയുമായ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തലാണ്. ആദിത്യനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ അമ്പിളി ഇന്ന് രംഗത്തുവന്നിരുന്നു. തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം.

മകനെ ഗര്‍ഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണെന്നും ഒരു അഭിമുഖത്തിൽ അമ്പിളി വെളിപ്പെടുത്തി. ഇതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആദിത്യൻ.

‘ഇന്ന് എന്റെ ഭാര്യ എനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജ ആരോപണങ്ങളാണ്. അവരെ ഞാന്‍ െകാല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞങ്ങളുടെ വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.

‘എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കുന്നുണ്ട്. ചെലവിന് പണം നല്‍കുന്നുണ്ട്. ഒരു സ്ത്രീയും ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവര്‍ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്.

കഴിഞ്ഞ മാര്‍ച്ചിലാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാന്‍ അബോഷന്‍ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാന്‍ വെളിപ്പെടുത്താന്‍ തയാറാണ്. ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും?. വ്യക്തിപരമായി ആക്രമിക്കുകയാണ്. തെളിവുസഹിതം ഞാന്‍ എല്ലാം തുറന്നു പറയും. എന്റെ ഭാഗം ഞാന്‍ വ്യക്തമാക്കും.’ ആദിത്യന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button