അഹമ്മദാബാദ്: അശ്ലീലസിനിമകള്‍ക്കും വീഡിയോകള്‍ക്കും അടിമയായ ഭര്‍ത്താവ് നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി. ഗുജറാത്തിലെ അഹമ്മദാബാദ് നവരംഗപുരത്താണ് സംഭവം. 45-കാരിയായ യുവതിയാണ് തന്റെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ 48-കാരനെതിരേ പോലീസ് കേസെടുത്തു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
വിവാഹത്തിന് പിന്നാലെ ഭര്‍ത്താവില്‍നിന്ന് നിരന്തരം ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നെന്നാണ് യുവതിയുടെ ആരോപണം. നിസ്സാരകാര്യങ്ങള്‍ക്ക് പോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടെന്നും യുവതി പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News