തൃശ്ശൂര്‍: വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. കോഴിഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന രഹസ്യകേന്ദ്രമാണ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബി.ജെ.പി. മുന്‍ പഞ്ചായത്ത് അംഗവും നാടകനടനുമായ ആളൂര്‍ പൊരുന്നകുന്ന് പീണിക്കപറമ്പില്‍ പി.വി. ലാലു (53) കൂട്ടാളി കട്ടപ്പന താണിക്കപ്പാറ ലോറന്‍സ്(50) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
15,000 കുപ്പി വ്യാജമദ്യവും 2500 ലിറ്റര്‍ സ്പിരിറ്റുമാണ് കേന്ദ്രത്തില്‍നിന്ന് പിടിച്ചെടുത്തത്. അറുന്നൂറിലധികം കോഴികളുള്ള ഫാമില്‍ കോഴിത്തീറ്റ സൂക്ഷിച്ചിരുന്നതിനടുത്ത് ഇരുട്ട് മുറിയിലാണ് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. പിടിയിലായ ലാലു 2015-ല്‍ ആളൂര്‍ പഞ്ചായത്തിലെ ബി.ജെ.പി. അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News