KeralaNews

അതിന് ശേഷമാണ് ഈ മാറ്റം; പഴയ കല്യാണിയിൽ നിന്നും പുതിയ ലുക്കിലേക്ക് മാറിയതിങ്ങനെ; നടി പറയുന്നു

കൊച്ചി:മലയാള സിനിമയിൽ താരപുത്രൻമാർ നിരവധിയുണ്ട്. പൃഥിരാജ് മുതൽ പ്രണവ് മോഹൻലാൽ വരെ നീളുന്നതാണ് ഈ നിര. താരപുത്രിമാർ താരതമ്യേന കുറവാണ്. ഇക്കൂട്ടത്തിൽ ശ്ര​ദ്ധ നേടിയ നടിയാണ് പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ. മലയാള സിനിമയിലെ മുൻനിര നായികയാവണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് കല്യാണി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി അഭിനയിച്ചിട്ടുള്ളൂ. വരനെ ആവശ്യമുണ്ട് എന്ന മലയാള സിനിമയിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് കടക്കുന്നത്.

പിന്നീട് തെലുങ്ക് സിനിമകളിൽ ശ്രദ്ധ നൽകി. ബ്രോ ഡാഡി, തല്ലുമാല എന്നീ മലയാള സിനിമകളിൽ ഇതിനിടെ അഭിനയിക്കുകയും ചെയ്തു. എന്നാൽ വേണ്ടത്ര സ്വീകാര്യത മലയാളത്തിൽ നിന്ന് കല്യാണിക്ക് ലഭിച്ചിട്ടില്ല. തല്ലുമാലയിലെ അഭിനയം ശരിയായില്ലെന്ന വിമർശനവും വന്നു. എങ്കിലും നടിക്ക് വലിയ ആരാധക വൃന്ദം സിനിമാ ലോകത്തുണ്ട്. കല്യാണിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Kalyani Priyadarshan

സോഷ്യൽ മീഡിയയിൽ കല്യാണിയുടെ ഫോട്ടോകൾ വൈറലാവാറുണ്ട്. ഫാഷനബിളായ കല്യാണി ഫിറ്റ്നെസിലും ശ്രദ്ധിക്കുന്നു. മെലിഞ്ഞ് സുന്ദരിയായ കല്യാണി പക്ഷെ സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഈ ലുക്കിൽ ആയിരുന്നില്ല. നല്ല വണ്ണമുണ്ടായിരുന്ന കല്യാണി ഈ ഫിറ്റ്നെസിലേക്കെത്തിയത് ആരാധകർക്കും അത്ഭുതമായി. കല്യാണിയുടെ പഴയ ചിത്രങ്ങൾ വെച്ചുള്ള ട്രാൻസ്ഫൊർമേഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ തന്റെ മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. ലിറ്റിൽ ടോക്സ് ചാനലുമായി സംസാരിക്കുകയായിരുന്നു നടി. ദിവസവും രണ്ട് മണിക്കൂർ വർക്കൗട്ട് ചെയ്യാറുണ്ടെന്ന് കല്യാണി പറയുന്നു. ഷൂട്ടുണ്ടെങ്കിലും ഇല്ലെങ്കിലും വർക്കൗട്ട് ചെയ്യും. ന്യൂയോർക്കിൽ‌ പഠിക്കുമ്പോൾ ഭക്ഷണം ഞാൻ തന്നെയാണ് പാചകം ചെയ്തിരുന്നു. അപ്പോഴാണ് എത്രമാത്രം എണ്ണയാണ് ശരീരത്തിൽ പോവുന്നതെന്ന് മനസിലായത്. അതിന് ശേഷമാണ് ആരോ​ഗ്യം ​ഗൗരവമായി എടുത്തതെന്നും കല്യാണി പ്രിയദർശൻ പറഞ്ഞു.

Kalyani Priyadarshan

ചെറുപ്പം തൊട്ടേ അറിയാവുന്ന കീർത്തി സുരേഷുമായി ഇപ്പോഴും സൗഹൃദമുണ്ട്. സിനിമാ തിരക്കുകൾ കാരണം പലപ്പോഴും കാണാൻ പറ്റാറില്ലെന്നും കല്യാണി പ്രിയദർശൻ പറഞ്ഞു. കല്യാണിയുടെ പിതാവ് പ്രിയ​ദർശന്റെ അടുത്ത സുഹൃത്താണ് കീർത്തി സുരേഷിന്റെ പിതാവ് സുരേഷ് കുമാർ. പ്രിയദർശന്റെ സംവിധാനത്തിൽ സുരേഷ് കുമാർ നിർമ്മിച്ച് നിരവധി ഹിറ്റ് സിനിമകൾ പിറന്നിട്ടുണ്ട്.

വർക്കൗട്ടിന് വലിയ പ്രാധാന്യം നൽകുന്ന കല്യാണി പ്രിയദർശൻ നേരത്തെ മോഹൻ‌ലാലിനൊപ്പം ജിമ്മിൽ നിൽക്കുന്ന ഫോട്ടോ വൈറലായിരുന്നു, കല്യാണിയുടെ പിതാവ് പ്രിയദർശൻ അടുത്തിടെ കൊറോണ പേപ്പേർസ് എന്ന സിനിമ സംവിധാനം ചെയ്തു. ഷൈൻ ടോം ചാക്കോ, ഷെയ്ൻ നി​ഗം എന്നിവരായിരുന്നു സിനിമയിലെ പ്രധാന വേഷം ചെയ്തത്.

കല്യാണിയുടെ അമ്മ ലിസി ഇപ്പോൾ സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണ്. ഒരുകാലത്ത് മലയാളത്തിൽ തിരക്കേറിയ നടിയായിരുന്നു ലിസി. പ്രി​യ​ദർശനുമായുള്ള വിവാഹ ശേഷം കരിയറിൽ നിന്ന് മാറി. നിലവിൽ രണ്ട് പേരും പിരിഞ്ഞ് താമസിക്കുകയാണ്. 1990 ഡിസംബർ 13 നാണ് ലിസിയും പ്രിയദർശനും വിവാഹം കഴിക്കുന്നത്. ഇരുപത്തിനാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം രണ്ട് പേരും പിരിഞ്ഞു. അടുത്തിടെ മകന്റെ വിവാഹത്തിന് രണ്ട് പേരും ഒരുമിച്ചെത്തിയിരുന്നു.

വിവാഹ മോചനത്തെക്കുറിച്ച് നേരത്തെ പ്രിയ​ദർശൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം സ്വർ​ഗമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കുടുംബം തകരരുതെ എന്ന് പ്രാർത്ഥിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും മരണം, വിവാഹ മോചനം തുടങ്ങിയ പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായി എത്തിയെന്നും അന്ന് പ്രിയദർശൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button