കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 36,800 രൂപയും ഗ്രാമിന് 4,600 രൂപയുമായി. ബുധനാഴ്ച പവന് 200 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പവന് 36,920 രൂപയില്‍ എത്തിയതാണ് നവംബര്‍ മാസത്തിലെ ഉയര്‍ന്ന നിരക്ക്.
ഒരു പവന് 36,920 രൂപയും ഗ്രാമിന് 4.618 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില. തിങ്കളാഴ്ച്ചയുണ്ടായിരുന്ന അതേ വിലയിലാണ് ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വര്‍ണവില 3,4 തീയതികളിലായിരുന്നു.
35640 രൂപയായിരുന്നു അന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണവില. 35760 രൂപയായിരുന്നു നവംബര്‍ ഒന്നിലെ സ്വര്‍ണ്ണവില. 13 ദിവസങ്ങള്‍ക്കപ്പുറം 1120 രൂപയോളമാണ് സ്വര്‍ണവില വര്‍ധിച്ചത്. അവസാന 11 ദിവസത്തിനിടെ 1240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ഈ മാസം 35760 രൂപയില്‍ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവന്‍ സ്വര്‍ണവില 36,880 രൂപയിലേക്ക് എത്തിയത്.
സ്വര്‍ണവില ഉയരുമെന്ന് വിദഗ്ധര്‍ ഈ മാസം തുടക്കത്തില്‍ തന്നെ സൂചന നല്‍കിയിരുന്നു. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറാകും. ഇന്ത്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും വില.
കഴിഞ്ഞ മാസം 26നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.