കൊച്ചി: താത്കാലിക സര്‍ക്കാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടമുണ്ടോ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. വിഷയത്തില്‍ 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ കൂട്ടസ്ഥിരപ്പെടുത്തലിനെതിരേ യൂത്ത് കോണ്‍ഗ്രസ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന ചോദ്യം. സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷമാകും ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ എന്ന കാര്യം കോടതി തീരുമാനിക്കുക. ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News