30 C
Kottayam
Wednesday, May 22, 2024

Russia ukraine war latest news|കുന്നുകൂടി മൃതദേഹങ്ങള്‍, തിരിച്ചെടുക്കാതെ റഷ്യ;ശവപ്പറമ്പായി യുക്രെയ്ന്‍

Must read

കീവ്:സാധാരണഗതിയില്‍ യുക്രെയ്നില്‍ വസന്തകാലത്തിന്റെ ആരംഭമാണ്. എന്നാല്‍ അന്തരീക്ഷത്തിലാകെ ചോരയുടെ മണം തളം കെട്ടി നില്‍ക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി കുന്നുകൂടി കിടക്കുന്ന റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ യുക്രെയ്നില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ലീവ് മേയര്‍ വിറ്റലി കിം പറഞ്ഞത് ഇങ്ങനെ: ‘റഷ്യന്‍ സൈനികരുടെ ശരീരങ്ങള്‍ നീക്കം ചെയ്യാന്‍ പ്രദേശവാസികളും സഹകരിക്കണം. മൃതദേഹങ്ങള്‍ ബാഗുകളിലേക്ക് മാറ്റാന്‍ സഹായിക്കണം. രാജ്യത്തെ നിരവധി ആളുകളെ നമുക്ക് യുദ്ധത്തില്‍ ഇതിനകം നഷ്ടമായി. ഈ ശരീരങ്ങള്‍ നീക്കം ചെയ്യേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്തമാണ്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയാണ് യുക്രെയ്നില്‍ നിലവിലുള്ളത്.’- കിം പറഞ്ഞു. മൃതദേഹങ്ങള്‍ റെഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം അവ റഷ്യയിലേക്ക് കയറ്റിയയയ്ക്കാം.

എന്നാല്‍ മരണസംഖ്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ആശയക്കുഴപ്പമാണ് അവ റഷ്യയിലേക്ക് അയയ്ക്കുന്നതിന് വിലങ്ങുതടിയായി നിലനില്‍ക്കുന്നത്. യുക്രെയ്‌നില്‍ എത്ര റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്നതിന് വ്യത്യസ്ത കണക്കുകളാണ് ഇരു രാജ്യങ്ങളും നല്‍കിയിരിക്കുന്നത്. ഇതുവരെ 498 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധവിഭാഗം അവകാശപ്പെടുന്നു. എന്നാല്‍ 9861 റഷ്യന്‍ സൈനികര്‍ മരണപ്പെട്ടതായാണ് വിവിധ റഷ്യന്‍ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. ഈ കണക്ക് ശരിയാണെന്ന് റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

‘ആയിരക്കണക്കിന് മൃതദേഹങ്ങളാണ് യുക്രെയ്‌നില്‍ കെട്ടിക്കിടക്കുന്നത്. ഇവ തിരികെ കൊണ്ടുപോവാന്‍ റഷ്യ സമ്മതിക്കുന്നില്ല എന്നതാണ് പ്രശ്‌നം. അവര്‍ക്ക് മൃതദേഹങ്ങള്‍ ആവശ്യമില്ല എന്നാണ് തോന്നുന്നത്. അടുത്ത കുറെ ആഴ്ചകളില്‍ ഈ മൃതദേഹങ്ങള്‍ കൊണ്ട് ഞങ്ങള്‍ എന്തുചെയ്യും എന്നാണ് എനിക്ക് അറിയാത്തത്.’- ഗവര്‍ണര്‍ പറഞ്ഞു.

യുക്രെയ്നിൽ റഷ്യ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായും നാറ്റോ സഖ്യത്തിനു നൽകിയ വി‍ഡിയോ സന്ദേശത്തിൽ െസലെൻസ്കി ആരോപിച്ചു. ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ തീപിടിക്കുകയും ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്യുന്നവ പൊടിപടലങ്ങൾ ഉൽപാദിക്കുന്നവയാണ് ഫോസ്ഫറസ് ബോംബുകൾ.

റഷ്യ സൈനികനീക്കം ആരംഭിച്ചിട്ട് ഒരുമാസം ആയിരിക്കെ യുക്രെയ്ന്, നാറ്റോ അനിയന്ത്രിതമായ സൈനിക സഹായം നൽകണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. ‘റഷ്യ അതിന്റെ മുഴുവൻ ആയുധശേഖരവും നിയന്ത്രണങ്ങളില്ലാതെ ഞങ്ങൾക്കെതിരെ ഉപയോഗിക്കുകയാണ്. യുക്രെയ്നിലെ ജനങ്ങളെയും നഗരങ്ങളെയും രക്ഷിക്കാൻ നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം ആവശ്യമാണ്.’– സെലെൻസ്കി പറഞ്ഞു.

ഇതുവരെ നൽകിയ പ്രതിരോധ ഉപകരണങ്ങൾക്ക് പാശ്ചാത്യ സൈനിക സഖ്യത്തിലെ അംഗങ്ങൾക്ക് യുക്രെയ്ൻ പ്രസിഡന്റ് നന്ദി അറിയിച്ചു. എന്നാൽ കൂടുതൽ അപകടകാരികളായ ആയുധങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ വിമാനങ്ങളുടെ ഒരു ശതമാനം ഞങ്ങൾക്ക് തരാം. നിങ്ങളുടെ ടാങ്കുകളുടെ ഒരു ശതമാനവും.’– സെലെൻസ്കി അഭ്യർഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week