KeralaNews

അച്ഛനെ മാറ്റിയത് പറഞ്ഞതു പോലുമില്ല, അയാളാണ് ഭാസിയെ കുറ്റം പറയുന്നത്; തുറന്നടിച്ച് അര്‍ജുന്‍ അശോകന്‍

കൊച്ചി:സിനിമാ മേഖലയിലെ അച്ചടക്കിമല്ലായ്മയും ലഹരി ഉപയോഗവുമൊക്കെ വലിയ ചര്‍ച്ചയായി മാറുകയാണ്. നടന്മാരായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനുമെതിരെ അച്ചടക്കമില്ലായ്മ ആരോപിച്ച് കൊണ്ടു വന്ന വിലക്കും മറ്റും വലിയ വാര്‍ത്തയായിരുന്നു. സംവിധായകരേയും നിര്‍മ്മാതാക്കളേയും മാനിക്കുന്നില്ല, സിനിമയുടെ ചിത്രീകരണത്തോട് സഹകരിക്കുന്നില്ല, സമയത്ത് എത്തുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ത്തിയത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് അര്‍ജുന്‍. മലയാളികളുടെ പ്രിയ നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ കൂടിയായ അര്‍ജുന്‍ അശോകന്‍ ശ്രീനാഥ് ഭാസിയുടെ അടുത്ത സുഹൃത്തു കൂടിയാണ്. ഈ സാഹചര്യത്തിലായിരുന്നു അര്‍ജുനോട് പ്രതികരണം ആരാഞ്ഞത്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അര്‍ജുന്‍ മനസ് തുറന്നത്.

Arjun Ashokan

എല്ലാത്തിനും രണ്ട് ഭാഗങ്ങളുണ്ടെന്നും രണ്ടും കേട്ടതിന് ശേഷമേ വിധി പറയാവൂ എന്നാണ് അര്‍ജുന്‍ പ്രതികരിച്ചത്. ശ്രീനാഥ് ഭാസിയെ കുറ്റം പറഞ്ഞ ആള്‍ പണ്ട് തന്റെ അച്ഛനെ സിനിമയില്‍ നിന്നും ഒഴിവാക്കിയ കാര്യം വിളിച്ച് പറയാനുള്ള മര്യാദ പോലും കാണിച്ചിട്ടില്ലെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിങ്ങനെയാണ്.

‘എല്ലാത്തിനും രണ്ട് ഭാഗങ്ങളുണ്ടല്ലോ. ഒരു ഭാഗം മാത്രം കേള്‍ക്കാതെ രണ്ട് ഭാഗവും കേള്‍ക്കുക. എന്നിട്ട് ജഡ്ജ് ചെയ്യുക. ഒരു ഇന്റര്‍വ്യൂവില്‍ ഭാസിയെ പറ്റി ഭയങ്കര മോശമായി ഒരാള്‍ സംസാരിച്ചു. ആരാണെന്ന് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തില്‍ നിന്നും എന്റെ അച്ഛന് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്”എന്നാണ് അര്‍ജുന്‍ പറയുന്നത്. പിന്നാലെ അന്ന് നടന്ന സംഭവം വെളിപ്പെടുത്തുകയാണ് അര്‍ജുന്‍ അശോകന്‍.

ഒരു ദിവസം വീട്ടില്‍ വന്ന് ഷൂട്ടിങ് ലോക്കേഷനിലേക്ക് പിക്ക് ചെയ്തുകൊണ്ട് പോയി. ഒരു ദിവസം ഷൂട്ട് ചെയ്തു. പിന്നീട് അതിനെ പറ്റി ഒരു അറിവുമില്ല. പിന്നെ ആ പടം പാക്കപ്പ് ആയി എന്നാണ് അറിയുന്നത്. ആ പടത്തില്‍ വേറെ ആളെ വെച്ച് അഭിനയിപ്പിച്ചു. വിളിച്ച് പറയാനുള്ള മര്യാദ പോലും പുള്ളിക്കാരന്‍ കാണിച്ചില്ലെന്നാണ് അര്‍ജുന്‍ ആരോപിക്കുന്നത്.

അങ്ങനെയുള്ള ഒരാള്‍ വേറെ ആളെ പറ്റി കുറ്റം പറയുമ്പോള്‍ എന്താണ് പറയേണ്ടത് എന്നാണ് അര്‍ജുന്‍ അശോകന്‍ ചോദിക്കുന്നത്. അതേസമയം, എനിക്ക് അത് കണ്ടിട്ട് ഭയങ്കര ചിരിയാണ് വന്നത് എന്നും അര്‍ജുന്‍ അശോകന്‍ തുറന്ന് പറയുന്നു. പുള്ളി ഒരാളെ പറ്റി കുറ്റം മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതിന്റെ ബാക്കി സൈഡും കൂടി അറിയണം എന്നാണ് അര്‍ജുന്റെ നിലപാട്.

Arjun Ashokan

പിന്നെ ഓരോ ആള്‍ക്കാര്‍ക്കും ഓരോ രീതിയാണ്. അത് ശരിയാക്കാന്‍ നടന്നിട്ട് കാര്യമില്ല. നമ്മള്‍ നമ്മുടെ കാര്യം നോക്കുകയാണ് വേണ്ടതെന്നും അര്‍ജുന്‍ പറയുന്നു. നമ്മുക്ക് ശരിയായിട്ട് നിക്കാം. തെറ്റ് ചെയ്താല്‍ എവിടെ നിന്നെങ്കിലും കറങ്ങി തിരിഞ്ഞ് കിട്ടിക്കോളുമെന്നും അര്‍ജുന്‍ അഭിപ്രായപ്പെടുന്നുണ്ട്. ബിടെക് ഉള്‍പ്പടെ നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് അര്‍ജുനും ശ്രീനാഥ് ഭാസിയും.

അതേസമയം, ത്രിശങ്കുവാണ് റിലീസിന് ഒരുങ്ങുന്ന താരത്തിന്റെ പുതിയ ചിത്രം. അച്ഛ്യുത് വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്ന ബെന്നാണ് നായിക. മെയ് 26 ആണ് ചിത്രം റിലീസ് ചെയ്യുന്നത്. പിന്നാലെ ചാവേര്‍ എന്നൊരു സിനിമയും അര്‍ജുന്റേതായി അണിയറയിലുണ്ട്. പ്രണയ വിലാസമാണ് ഒടുവില്‍ പുറത്തിറങ്ങിയ അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker