നിന്റെ തന്തയല്ലാ എന്റെ തന്ത എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരം :ഹരീഷ് പേരടി
മുരളി ഗോപിയുടെ തിരക്കഥയില്‍ ഹരീഷ് പേരാടി ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് . എന്നാല്‍ ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ അന്നും ഇന്നും വിയോജിപ്പാണ് ഹരീഷ് പേരടിക്ക് .ഇക്കാര്യം സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കുശേഷം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. മുരളി ഗോപി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പങ്കു വച്ച ഒരു പോസ്റ്റിന് മറുപടിയായാണ് ഹരീഷിന്റെ തുറന്നെഴുത്ത്.
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ട അവസരത്തില്‍ സംഘ ഫാസിസത്തിനുവേണ്ടി മുരളീഗോപി നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിര്‍ക്കേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്നുവെന്നും നിന്റെ തന്തയല്ലാ എന്റെ തന്ത എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരമെന്നും ഹരീഷ് പേരടി കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
നല്ല തിരക്കഥകളില്‍ ഒന്ന് തന്നെയാണ് LRL അതില്‍ ഒരു അഭിപ്രായ വിത്യാസവുമില്ലാ… അതു കൊണ്ടു തന്നെയാണ് മുന്‍കൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വര്‍ക്കുകള്‍ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങള്‍ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ… പ്രത്യേകിച്ചും തിരഞ്ഞെടുപ്പില്‍ ഇടതുക്ഷം പരാജയപ്പെട്ട നില്‍ക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിര്‍ക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാന്‍ വിശ്വസിക്കുന്നു. ഒരു മഹാപ്രളയത്തില്‍ ഏതെക്കയോ തന്തമാര്‍ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും നിന്റെ തന്തയല്ലാ എന്റെ തന്ത… എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരം…