KeralaNews

Gold price today: സ്വര്‍ണവില റെക്കോഡിലേക്ക്! ഇന്നത്തെ വർദ്ധനവ് ഇങ്ങനെ

കൊച്ചി:സ്വര്‍ണം എന്നും മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷതകളുള്ള ഒന്നാണ്. പണ്ട് കാലം തൊട്ടെ വിവാഹം, ജന്മദിനം പോലുള്ള അവസരങ്ങളില്‍ സ്വര്‍ണം സമ്മാനമായി നല്‍കാറുണ്ട്. എന്നാല്‍ പിന്നീട് കേവലം സമ്മാനം, ആഭരണം എന്നിവയേക്കാളുപരിയായി നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ എല്ലാവരും സ്വര്‍ണത്തെ കണ്ട് തുടങ്ങി. അതിനാല്‍ തന്നെ സ്വര്‍ണവിപണിയിലെ മാറ്റം സാകൂതം നിരീക്ഷിക്കുന്നവരാണ് മലയാളികള്‍.

സ്വര്‍ണം നിക്ഷേപമായി കണ്ട് വാങ്ങി സൂക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റേയും പ്രതീക്ഷകളുടേയും നാളുകളാണ് കടന്ന് പോകുന്നത്. കാരണം സ്വര്‍ണവിലയില്‍ അത്ര കണ്ട് വര്‍ധനവ് ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്. വര്‍ഷാവസാനത്തോട് അടുക്കുമ്പോള്‍ സ്വര്‍ണവില ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇന്ന് വീണ്ടും സ്വര്‍ണത്തിന് വില കൂടിയായിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണത്തിന് വില കൂടുന്നത്.

ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും ആണ് കൂടിയിരുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5800, ഒരു പവന്‍ സ്വര്‍ണത്തിന് 46400 എന്ന നിലയില്‍ ആണ് വ്യാപാരം നടത്തിയിരുന്നത്. ഇന്ന് ഇത് വീണ്ടും കൂടുകയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5820 രൂപ കൊടുക്കണം.

ഒരു പവന്‍ സ്വര്‍ണത്തിന് 46560 രൂപയും കൊടുക്കണം. ഇതോടെ സമീപകാലത്തെ ഏറ്റവും റെക്കോഡ് തുകയിലേക്ക് സ്വര്‍ണം ഒരുപടി കൂടി അടുക്കുകയാണ്. ഈ മാസം ഡിസംബര്‍ നാലിന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5885 എന്നതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില. അന്ന് പവന് 47080 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. റെക്കോഡിലേക്ക് കേവലം 600 രൂപയുടെ വ്യത്യാസമെ നിലവില്‍ ഉള്ളൂ എന്ന് സാരം.

ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഡിസംബര്‍ 13 നാണ്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45320 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5665 രൂപയും ആയിരുന്നു. ഈ മാസം 13 ദിവസങ്ങളിലും 46000 രൂപക്ക് മുകളില്‍ ആണ് ഒരു പവന്‍ സ്വര്‍ണം വിറ്റഴിച്ചത്. അതിനാല്‍ തന്നെ ഇനിയുള്ള ഒരാഴ്ചയിലും സ്വര്‍ണത്തിന് കാര്യമായ വിലയിടിവ് പ്രതീക്ഷിക്കേണ്ട എന്നാണ് വിപണിയില്‍ നിന്നുള്ളവര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker