കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 36,200 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില 36,080ല്‍ തുടരുകയായിരുന്നു. ഗ്രാം വില പതിനഞ്ചു രൂപ കൂടി 4525ല്‍ എത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. 640 രൂപയുടെ വര്‍ധനയാണ് ഇതുവരെ ഈ മാസം രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണ്ണവിലയില്‍ വലിയ വ്യത്യാസമുണ്ടായി. നവംബര്‍ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബര്‍ 25 ന് 4470 രൂപയായി സ്വര്‍ണ വില കുറഞ്ഞു. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. നവംബര്‍ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന് ഇന്നത്തെ നിരക്കായ 4510 രൂപയില്‍ എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നത്തേത്.
നവംബര്‍ 19 ലെ വിലയില്‍ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബര്‍ 20 ന് ശേഷമാണ് സ്വര്‍ണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ല്‍ എത്തിയ ശേഷം വീണ്ടും ഉയര്‍ന്ന് 4505 ല്‍ എത്തി. ഇവിടെ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞ് ഡിസംബര്‍ ഒന്നിന് ഇന്നലെ 4460 രൂപയിലെത്തിയത്. ഇവിടെ നിന്ന് 4445 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയര്‍ന്നു.