KeralaNews

 Gold price: സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് നേരിയ വർധനവ്

തിരുവനന്തപുരം : സ്വർണ വില (Gold price) ഉയർന്നു. സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today)  38280 രൂപയായി. ജൂൺ ആദ്യം കുറഞ്ഞ സ്വർണവില പിന്നീട് ഉയരുകയാണ് ഉണ്ടായത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയുടെ വർധനവാണ് ഉണ്ടായത്. ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4785 രൂപയാണ്.  ജൂൺ നാലിന് 35 രൂപയുടെ ഇടിവാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നിട്ടിട്ടുണ്ട് 5 രൂപയാണ് വർധിച്ചത്. ശനിയാഴ്ച  30 രൂപയുടെ ഇടിവുണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3950 രൂപയാണ്.  ജൂൺ മൂന്നിന് 45 രൂപ വർധിച്ചിരുന്നു.  

അതേസമയം കേരളത്തിൽ, വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂൺ 01 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില – 38000 രൂപ 
ജൂൺ 02 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38080 രൂപ 
ജൂൺ 03 –  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില –  38480 രൂപ 
ജൂൺ 04 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില – 38200 രൂപ 
ജൂൺ 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില –  38200 രൂപ 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button