26.2 C
Kottayam
Friday, October 25, 2024

Gold Rate Today:സ്വര്‍ണ വിലയില്‍ വര്‍ധനവ്

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ കുത്തനെയുള്ള വർദ്ധനവിന് ശേഷം സ്വർണവില ഇന്നലെ നേരിയ തോതിൽ കുറഞ്ഞിരുന്നു. ഇന്ന് പവന് 80 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58360 രൂപയാണ്.ബുധനാഴ്ച പവന്റെ വില 58,720 രൂപയില്‍ എത്തിയിരുന്നെങ്കിലും പിന്നീട് 58,280 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു.

ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ചെറിയ ഇടിവ് ഉണ്ടായതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്.ആഗോള അനിശ്ചിതത്വങ്ങള്‍ ഇപ്പോഴും സ്വര്‍ണത്തിന് അനുകൂലമാണ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം, യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, ഫെഡ് റിസര്‍വിന്റെ നിരക്ക് കുറയ്ക്കല്‍ സൂചന എന്നിവയെല്ലാം സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.  ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം. നിക്ഷേപകർ ചെറിയതോതിൽ ലാഭം അടുത്തതോടെയാണ് ഇന്നലെ വില ഇടിഞ്ഞത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7295 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6015 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായി 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56,400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56,800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല  വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40  രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബർ 11 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ ഉയർന്നു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 12 : ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 13: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 14: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 15: ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ കുറഞ്ഞു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 16: ഒരു പവൻ സ്വർണത്തിന്റെ വില 360  രൂപ ഉയർന്നു. വിപണിയിലെ വില 57,120 രൂപ
ഒക്ടോബർ 17: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 57280 രൂപ
ഒക്ടോബർ 18: ഒരു പവൻ സ്വർണത്തിന്റെ വില 640  രൂപ ഉയർന്നു. വിപണിയിലെ വില 57920 രൂപ
ഒക്ടോബർ 19:  ഒരു പവൻ സ്വർണത്തിന്റെ വില 480  രൂപ ഉയർന്നു. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 20: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 21: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 22: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 23: ഒരു പവൻ സ്വർണത്തിന്റെ വില 320  രൂപ ഉയർന്നു. വിപണിയിലെ വില 58,720 രൂപ
ഒക്ടോബർ 24: ഒരു പവൻ സ്വർണത്തിന്റെ വില 440  രൂപ കുറഞ്ഞു. വിപണിയിലെ വില 58,280 രൂപ
ഒക്ടോബർ 25: ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 58,360 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല; അവർ ഭീകരപ്രവർത്തനം അവസാനിപ്പിക്കണം: ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ...

വാടക വീട്ടിൽ 3 ചാക്കുകളിലായി ഒളിപ്പിച്ചിരുന്നത് കഞ്ചാവ്; യുവതി അറസ്റ്റിൽ, ഭർത്താവ് ഓടിപ്പോയി

തിരുവനന്തപുരം: നെടുമങ്ങാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന 20.38 കിലോ ഗ്രാം കഞ്ചാവുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശിനിയായ ഭുവനേശ്വരിയാണ് കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ഭർത്താവ് മനോജാണ് കേസിലെ രണ്ടാം പ്രതി....

ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാവുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഇസ്രയേല്‍ ചാര മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ അവതരിപ്പിക്കുകയാണെങ്കില്‍ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയത്.ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ...

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം; മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

തിരുവനന്തപുരം: കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും. ആറ്...

മഴ കനക്കും; മുന്നറിയിപ്പുകളില്‍ മാറ്റം, 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്...

Popular this week