തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇതാദ്യമായി പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7375 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 78,800 രൂപയാണ്. ഡോളറിന്റെ മൂല്യ വർധനവാണ് ഇപ്പോഴത്തെ വില വർധനവിന്റെ പ്രധാനകാരണം.
അന്താരാഷ്ട്ര സ്വർണവില ഉയർന്നതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7375 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6075 രൂപയാണ്. വെള്ളിയുടെ വിലയിലും വര്ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയാണ്
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് സ്വർണ്ണവിലയെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. ട്രംപ് പ്രസിഡൻറ് ആകുമെന്ന പ്രതീക്ഷയിൽ രണ്ടുവർഷത്തോളമായി തകർന്നടിഞ്ഞു കിടന്ന ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന വിലയായ 71,000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 2800 ഡോളറിലേക്ക് അന്താരാഷ്ട്ര സ്വർണ്ണവില എത്തുമെന്ന് പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.
ഇന്ന് ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസാണ് സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായി ധൻതേരസ് കണക്കാക്കുന്നത്. എന്നാൽ ഇന്ന് സ്വർണ്ണം എക്കാലത്തെയും ഉയർന്ന വില നിലവാരത്തിലാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ കഴിഞ്ഞവർഷം ഇതേ ദിവസം പവൻ വില 45920 രൂപയായിരുന്നു
നിലവിലെ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഗുണകരമാണെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. നിങ്ങളുടെ നിക്ഷേപത്തിൽ പത്ത് മുതൽ 12 ശതമാനം വരെ നിക്ഷേപത്തിലായിരിക്കുന്നത് നല്ലതായിരിക്കും. സ്വർണ്ണ ഇടിഎഫുകളിലോ സോവറിൻ ഗോൾഡ് ബോണ്ടുകളിലോ ഭൗതിക സ്വർണ്ണത്തിലോ, ഡിജിറ്റിൽ ഗോൾഡിലോ നിക്ഷേപിക്കുന്നത് പരിഗണിക്കാം. ഭൗതിക സ്വർണ്ണം എന്ന് പറയുമ്പോൾ ആഭരണങ്ങൾ വാങ്ങിക്കുന്നത് മികച്ച തീരുമാനമായിരിക്കില്ല. സ്വർണ കട്ടികളോ, നാണയങ്ങളോ ആയിരിക്കണം വാങ്ങിക്കേണ്ടത്.
ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56,400 രൂപ
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400 രൂപ ഉയർന്നു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56,880 രൂപ \
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബർ 11 : ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ ഉയർന്നു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 12 : ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 13: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 14: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 15: ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 16: ഒരു പവൻ സ്വർണത്തിന്റെ വില 360 രൂപ ഉയർന്നു. വിപണിയിലെ വില 57,120 രൂപ
ഒക്ടോബർ 17: ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ ഉയർന്നു. വിപണിയിലെ വില 57280 രൂപ
ഒക്ടോബർ 18: ഒരു പവൻ സ്വർണത്തിന്റെ വില 640 രൂപ ഉയർന്നു. വിപണിയിലെ വില 57920 രൂപ
ഒക്ടോബർ 19: ഒരു പവൻ സ്വർണത്തിന്റെ വില 480 രൂപ ഉയർന്നു. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 20: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 21: ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ ഉയർന്നു. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 22: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 23: ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ ഉയർന്നു. വിപണിയിലെ വില 58,720 രൂപ
ഒക്ടോബർ 24: ഒരു പവൻ സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണിയിലെ വില 58,280 രൂപ
ഒക്ടോബർ 25: ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 58,360 രൂപ
ഒക്ടോബർ 26: ഒരു പവൻ സ്വർണത്തിന്റെ വില 520 രൂപ ഉയർന്നു. വിപണിയിലെ വില 58,880 രൂപ
ഒക്ടോബർ 27: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,880 രൂപ
ഒക്ടോബർ 28: ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണിയിലെ വില 58,520 രൂപ
ഒക്ടോബർ 29: ഒരു പവൻ സ്വർണത്തിന്റെ വില 480 രൂപ ഉയർന്നു. വിപണിയിലെ വില 59,000 രൂപ