വിഷം കഴിച്ച ശേഷം പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ചു, ഏപ്രില്‍ ഫൂള്‍ ആണെന്ന് കരുതി അയല്‍ക്കാര്‍ സഹായിച്ചില്ല; ഒടുവില്‍ ദാരുണാന്ത്യം
ബംഗളൂരു: കര്‍ണാടകയില്‍ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ മൈസൂരുവില്‍ ജ്യോതി (17) എന്ന പെണ്‍കുട്ടിയാണ് വിഷം കഴിച്ചത്. സഹോദരന്‍ വഴക്ക് പറഞ്ഞതിനെതുടര്‍ന്നായിരുന്നു ജ്യോതി വിഷം കഴിച്ചത് ആത്മഹത്യ ചെയ്തത്.
ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായി കണക്കാക്കുന്നതിനാല്‍ കുട്ടി അയല്‍ക്കാരുടെ സഹായം അഭ്യര്‍ഥിച്ചിട്ടും പറ്റിക്കുകയാണെന്ന് കരുതി ഗ്രാമവാസികള്‍ സഹായിച്ചില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടി മരിച്ചു.
അതേസമയം തെലങ്കാനയിലെ എഐഎംഐഎം നേതാവ് ആസാദ് ഖാന്‍ കുത്തേറ്റു മരിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജേന്ദ്ര നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സംഭവം നടന്നത്. ഓള്‍ ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവാണ് ആസാദ് ഖാന്‍. ആസാദ് ഖാന്റെ ശത്രുക്കളാണ് കൊലപാതകത്തിന് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.