CrimeKerala

കാർ വർക്ക്ഷോപ്പിന്റെ മറവിൽ കഞ്ചാവ് കച്ചവടം, ഏലപ്പാറയിൽ രണ്ടുപേർ അറസ്റ്റിൽ

പീരുമേട്: കാർ വർക്ക്ഷോപ്പിന്റെ മറവിൽ വൻ കഞ്ചാവ് ഇടപാട്,4.2kg കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ഏലപ്പാറയിൽ ഉള്ള ശ്രീകൃഷ്ണ ഓട്ടോ ഗ്യാരേജിന്റെ മറവിൽ വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്സൈസ് കമ്മീഷണർ സ്‌ക്വാഡി നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടീമുമായി ചേർന്നു നടത്തിയ റെയ്ഡിൽ വർക്ക് ഷോപ്പിനുള്ളിൽ പാർക്ക് ചെയ്തിരുന്ന K05M 8671 ടാറ്റാ ഇൻഡിക്ക കാറിന്റെ ബോണറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ രണ്ടു പാഴ്സൽ കവറുകളിൽ ആയി 4.2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട രഹസ്യവിവരം ആദ്യം ലഭിക്കുന്നത് എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ശ്രീ കെ എൻ സുരേഷ് കുമാറിനാണ്. ഇതേതുടർന്ന് പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ K കാർത്തികേയന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീമും, ദക്ഷിണമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ആർ രാജേഷിന്റെ നേതൃത്വത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർശ്രീ പ്രദീപ് റാവു, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ശ്രീ വൈശാഖ് വി പിള്ള,ആദർശ്,AEI ദിലീപ്, പ്രവെന്റിവ്‌ ഓഫീസർ ഫിലിപ്പ് തോമസ്, സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കുമാർ കെ എൻ, എം അസീസ്, ഷിജു,S ശിവൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി അന്വേഷണങ്ങൾ നടത്തി.

പിന്നീട് നടത്തിയ റെയ്ഡിലാണ് കാറിന്റെ ബൊണറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 4.2kg കഞ്ചാവ് സഹിതം പീരുമേട് താലൂക്കിൽ ഏലപ്പാറ വില്ലേജിൽ ഏലപ്പാറ കരയിൽ കൃഷ്ണ ഭവൻ വീട്ടിൽ തങ്കയ്യ നാടാർ മകൻ ഗോപാലൻ എന്ന് വിളിക്കുന്ന 46 വയസ്സുള്ള ബാലകൃഷ്ണൻ,പീരുമേട് താലൂക്കിൽ ഏലപ്പാറ വില്ലേജിൽ ഏലപ്പാറ പഞ്ചായത്തിൽ ലക്ഷം വീട് കോളനിയിൽ താമസം പുത്തൻപുരയ്ക്കൽ ഷാഹുൽഹമീദ് മകൻ സാക്കിർ ഹുസൈൻ 33 വയസ്സ് എന്നിവർ അറസ്റ്റിലായത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ടാറ്റാ ഇൻഡിക്ക കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു.റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ് പി എം,പ്രിവെന്റിവ്‌ ഓഫീസർ A കടകര, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു ആന്റണി, വിഷ്ണു വി, ബൈജു B, രാജേഷ് കുമാർ കെ, എന്നിവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker