KeralaNews

നിവിൻ പോളി അകത്താകും, ചുമത്തിയത് ​ഗുരുതര വകുപ്പുകൾ; കൂട്ടബലാത്സം​ഗം ചെയ്തെന്ന് യുവതി

തിരുവനന്തപുരം: നടൻ  നിവിൻ പോളിക്കെതിരെ ബലാത്സം​ഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോതമം​ഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം പ്രത്യേകഅന്വേഷണ സംഘം ഏറ്റെടുത്തു. ​ഗുരുതരവകുപ്പുകളാണ് നിവിൻ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയപ്പെടുന്നു.

ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സം​ഗം എന്നീ ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആറ് പ്രതികളുണ്ട് കേസിൽ. നിവിൻ പോളി ആറാം പ്രതിയാണ്.

ശ്രേയ ഒന്നാം പ്രതി, രണ്ടാം പ്രതി നിർമതാവ് എ കെ സുനിൽ, മൂനാം പ്രതി ബിനു, നാല് ബഷീർ, അഞ്ചാം പ്രതി കുട്ടൻ, എന്നിവർക്കൊപ്പം നിവിൻ പോളിയും തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. കഴിഞ്ഞ  വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ പല ​ദിവസങ്ങളിലായി ബലാത്സം​ഗം ചെയ്തെന്നാണ് യുവതി പറയുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker