തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന ബി.ജെ.പി. നേതാവുമായിരുന്ന കെ.അയ്യപ്പൻ പിള്ള (107) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും മുതിർന്ന ബാർ കൗൺസിലംഗം കൂടിയായിരുന്നു കെ.അയ്യപ്പൻ പിള്ള.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽവെച്ച് ഇന്ന് (ബുധനാഴ്ച) രാവിലെ ആറേകാലോടെയാണ് അന്ത്യം.
ഗാന്ധിജിയെ രണ്ടുതവണ നേരിൽക്കണ്ട കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം. 1942-ൽ തിരുവനന്തപുരം നഗരസഭ കൗൺസിലറായ അദ്ദേഹം പിന്നീടാണ് ബി.ജെ.പി. പാളയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ജന്മദിനത്തിന് പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് ആശംസകൾ നേർന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News