News
കാണാതായ ‘ലോക്ഡൗണി’നെ ചെന്നൈയില്‍ നിന്ന് പോലീസ് കണ്ടെത്തി
ചെന്നൈ: ഞായറാഴ്ച്ച കാണാതായ ഒന്നര വയസുകാരന്‍ ‘ലോക്ഡൗണി’നെ ചെന്നൈയില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഗൂഡല്ലൂരിലെ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഒഡീഷ ദമ്പതികള്‍ക്ക് കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് ജനിച്ച കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിന് ‘ലോക്ഡൗണ്‍’ എന്നായിരുന്നു പേര് നല്‍കിയത്.
കോയമ്പേട് ബസ് ഡിപ്പോയിലെ ബസില്‍ നിന്നും കുട്ടിയെ കണ്ടെത്തിയ വിവരം ഡ്രൈവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. അമ്പട്ടൂരില്‍ താമസിക്കുന്ന ഒഡീഷ ദമ്ബതികളുടെ മകനാണ് ലോക്ഡൗണ്‍. ഇരുവരും നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളാണ്. കേസില്‍ അന്വേഷണം തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News