InternationalNews
നിയന്ത്രണം വിട്ട് റണ്‍വേയില്‍ തലകീഴായി മറിഞ്ഞ് വിമാനം, സംഭവം കാനഡയിൽ

ടൊറോന്റോ: കാനഡയില്‍ 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടു. ടൊറോന്റോ വിമാനത്താവളത്തില്‍ ലാന്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വിമാനം അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ 18പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മിനിയാപ്പൊളിസില്‍ നിന്ന് വന്ന ഡെല്‍റ്റ എയര്‍ലൈനിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്തുണ്ടായ അതിശക്തമായ കാറ്റാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 76 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചപരിധിയും കുറവായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം വിട്ട് റണ്‍വേയില്‍ തലകീഴായി മറിയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News