CrimeKeralaNews

ഫെബിന്റെ സഹോദരിയുമായുള്ള പ്രണയം; വീട്ടുകാരുടെ സമ്മതത്തില്‍ കല്യാണം ഉറപ്പിച്ചു; പിന്നീട് യുവതി ബന്ധം വേണ്ടെന്ന് വച്ചു; പറ്റില്ലെന്ന് പറഞ്ഞ് പിറകെ നടന്നപ്പോള്‍ അനുജന്‍ അടക്കം ഇടപെട്ട് വിലക്കി; അരുംകൊലയ്ക്ക് പിന്നിൽ

കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിലെ പകയുടെ കാരണം പുറത്ത്. തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്‍മാറിയതാണ് കാരണം. കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും ചേര്‍ന്ന് തീരുമാനവും എടുത്തു. പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറി. ഇതോടെ തേജസ് പ്രതികാരത്തിലായി.

ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാര്‍ വിലക്കി. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തി തീര്‍ക്കുകയായിരുന്നു. യുവതിയുടെ അച്ഛന്‍ ജോര്‍ജ് ഗോമസ് കുത്തേറ്റ് ചികിത്സയില്‍ തുടരുകയാണ്. യുവതിയെ കൊലപ്പെടുത്താന്‍ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയമുണ്ട്.

കോഴിക്കോട് ഫെഡറല്‍ ബാങ്കിലെ ജീവനക്കാരിയാണ് ഫെബിന്റെ സഹോദരി. പെട്രോളുമായി തേജസ് രാജ് വീട്ടിലെത്തിയത് അവിടെയുള്ള എല്ലാവരേയും കത്തിക്കാനായിരുന്നു. പക്ഷേ ഫെബിനും അച്ഛനും തീര്‍ത്ത പ്രതിരോധത്തില്‍ വീട് കത്തിക്കല്‍ നടക്കാതെയും പോയി.

കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജു (22) ആണ് കുത്തിക്കൊലപ്പെടുത്തിയത്. സന്ധ്യയ്ക്ക് 6.38 ഓടെ തേജസ് രാജു ആദ്യം ഫെബിന്‍ ഗോമിന്റെ വീടിന് മുന്നില്‍ കാറിലെത്തി. റോഡില്‍ ആളുണ്ടായിരുന്നതിനാല്‍ അപ്പോള്‍ തന്നെ മടങ്ങി.

6.45- കാര്‍ വീണ്ടും ഫെബിന്‍ ഗോമസിന്റെ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അപ്പുറമെത്തി. കാറില്‍ നിന്ന് വീട്ടിലേക്ക് തേജസ് രാജു നടന്നു. 7.05 – കുത്തേറ്റ ഫെബിന്‍ തോമസ് വീട്ടിന് പുറത്തേക്ക് ഇറങ്ങിയോടി. തൊട്ടുപിന്നാലെ തേജസ് രാജു ഓടിയെത്തി കാറില്‍ കയറി. അമിതവേഗത്തില്‍ മുന്നോട്ട് എടുക്കുന്നതിനിടയില്‍ കാര്‍ സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ചു.

വീണ്ടും പിന്നോട്ടെടുത്ത് കടപ്പാക്കട ഭാഗത്തേക്ക് സഞ്ചരിച്ചു. 7.15 – ചെമ്മാംമുക്ക് ആര്‍.ഒ.ബിക്ക് താഴെ കാറിലെത്തി. 7.30 – ട്രാക്കിന് സമീപം കാത്തുനിന്ന തേജസ് രാജു ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി.

പഠനത്തില്‍ മിടുക്കനായിരുന്നു കൊല്ലപ്പെട്ട ഫെബിന്‍ തോമസ്. നാട്ടില്‍ കാര്യമായ സൗഹൃദങ്ങളില്ലായിരുന്നു. കോളേജിലെ തര്‍ക്കമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് ആദ്യം പ്രചരിച്ചത്. ഫെബിനുമായി ബന്ധപ്പെട്ട് നേരത്തെ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പിന്നീടാണ് കുടുംബത്തെയൊന്നാകെ തീര്‍ക്കാനാണ് യുവാവ് എത്തിയതെന്ന വിവരം പുറത്തുവന്നത്.

പര്‍ദ്ദ ധരിച്ച് ഫെബിന്റെ വീട്ടിലെത്തിയ തേജസ് ആദ്യം കോളിംഗ് ബെല്ലടിച്ചു. ഫെബിന്റെ അച്ഛനാണ് വാതില്‍ തുറന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശബ്ദം കേട്ട് ഓടിയെത്തിയ ഫെബിനെ കുത്തി വീഴ്ത്തുകയായിരുന്നു. തേജസിന്റെ കയ്യില്‍ പെട്രോള്‍ ഉണ്ടായിരുന്നു. ഇത് വീട്ടിലേയ്ക്ക് ഒഴിക്കാനും ഇയാള്‍ ശ്രമിച്ചു.

പക്ഷേ തീ കത്തിക്കാന്‍ ആയില്ല. കുത്തേറ്റ് പിടഞ്ഞ ഫെബിന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടാന്‍ ശ്രമിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഫെബിനും അമ്മയും അച്ഛനുമാണ് ഉളിയക്കോവിലിലെ വീട്ടില്‍ താമസിച്ചിരുന്നത്.

ഫെബിനെ പച്ചയ്ക്ക് കത്തിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് പാളിയാല്‍ പ്ലാന്‍ ബിയും തേജസ് തയ്യാറാക്കി. ഇതുകൊണ്ടാണ് പെട്രോളും കത്തിയുമായി തേജസ് വീട്ടിലേക്ക് വന്നത്.

കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി.

കാറില്‍ രക്തം പടര്‍ന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ്. ഫെബിന്റെ സഹോദരിയുടെ സഹപാഠിയാണ് തേജസ്. ഇവിടെ വച്ചാണ് ഇവരുടെ സൗഹൃദം തുടങ്ങിയത്.

ഫെബിന്റെ നെഞ്ചത്തും വാരിയെല്ലിലും കഴുത്തിലും തേജസ് കുത്തി. ഫെബിന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഫെബിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഫെബിന്‍ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പാര്‍ട്ട് ടൈം ആി സൊമാറ്റോ ഡെലിവറി ഏജന്റായും ജോലി ചെയ്യുന്നുണ്ട്.

ഫെബിനേയും പിതാവിനേയും കുത്തിയ ശേഷം തേജസ് വീടിന്റെ മതില്‍ ചാടിക്കടന്ന് തന്റെ കാറുമെടുത്ത് കടപ്പാക്കട റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തുകയും അപ്പോള്‍ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു.

തേജസിന്റേയും ഫെബിന്റേയും വീട്ടുകാര്‍ തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഫെബിന്റെ വീട്ടില്‍ മുമ്പും തേജസ് വന്നിട്ടുമുണ്ട്. ഫെബിന്റെ വീട്ടിന് അടുത്ത ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിന്റെ ബഹളങ്ങളിലും സന്തോഷത്തിലുമായിരുന്നു ഉളിയക്കോവിലുകാര്‍. ഇതിനിടെയാണ് തേജസിന്റെ ക്രൂരത നാടിനെ നടുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker