Keerthi suresh wedding: ആരാണ് ആന്റണി തട്ടില്‍? നടി കീര്‍ത്തി സുരേഷിന്റെ വരനേക്കുറിച്ച് അറിയേണ്ടതെല്ലാം
തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദീര്‍ഘകാല സുഹൃത്ത് ആന്റണി തട്ടിലാണ് വരൻ എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആന്റണി തട്ടില്‍ ആരാണ് എന്നും താരത്തിന്റെ ആരാധകര്‍ കണ്ടെത്തി കുറിപ്പായി എഴുതുന്നുണ്ട്. കൊച്ചി സ്വദേശിയായ ഒരു ബിസിനസുകാരനാണ് വരൻ ആന്റണി തട്ടില്‍.
കൊച്ചിയിലും ദുബായിലും ആന്റണിക്ക് ബിസിനസുണ്ട്. ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്. ചെന്നൈയിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. കൊച്ചിയിലും ദുബായിലുമായാണ് ആന്റണിയുടെ താമസം. സ്വകാര്യത സൂക്ഷിക്കുന്ന ആളാണ് ആന്റണിയെന്നും താരത്തിന്റെ ആരാധകര്‍ സൂചിപ്പിക്കുന്നു. അതിനാലാണ് കീര്‍ത്തി സുരേഷുമായുള്ള അടുപ്പും ഇതുവരെ രഹസ്യമായി സൂക്ഷിക്കാനായത്. പഠനകലാത്തെയുള്ള പരിചയാണ് വിവാഹത്തിലേക്ക് എത്തുന്നത്.
കീര്‍ത്തി സുരേഷ് തന്നെ തന്റെ വിവാഹക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം ഗോവയിലായിരിക്കും. കീര്‍ത്തി സുരേഷ് വിവാഹ ശേഷം സിനിമയില്‍ ഉണ്ടാകുമെന്ന് നടിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. കീര്‍ത്തി സുരേഷിന്റേതായി ആദ്യ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കുകയുമാണ്. ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുകയാണ്.
കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നതാണ് രഘുതാത്ത. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. വൻ ഹിറ്റായിരുന്നില്ല കീര്‍ത്തിയുടെ ചിത്രം.
ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്‍ര്‍ രമേഷായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു.
ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവരുമുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.