’20 വര്‍ഷം കഴിഞ്ഞാല്‍ ഇന്‍സ്റ്റ ആന്റി; എസ്തറിന്റെ കോമഡി പാളി;സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
കൊച്ചി:ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവയ്ക്കാറുണ്ട്. ചില സമയങ്ങളില്‍ വ്‌സ്ത്രധാരണത്തിന്റെ പേരില്‍ ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള താരം കൂടിയാണ് എസ്തര്‍.
എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന നിലപാടാണ് താരത്തിന്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ അടിപൊളി ചിത്രങ്ങളും എസ്തര്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാരം പോസ്റ്റ് ചെയ്ത ചിത്രവും അടിക്കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു ശരാശരി ഫേസ്ബുക്ക് അമ്മാവന്റെ ഡി പി എന്ന അടിക്കുറിപ്പോടെയാണ് എസ്തര്‍ പുതിയ ചിത്രം പങ്കുവച്ചത്.
ഇതോടൊപ്പം ഒരു സെല്‍ഫി ചിത്രമാണ് താരം പങ്കുവച്ചത്. ഈ പോസ്റ്റും അടിക്കുറിപ്പും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. 20 വര്‍ഷത്തിന് ശേഷം നിങ്ങള്‍ ഒരു ഇന്‍സ്റ്റ് ആന്റിയാകും എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. എസ്തര്‍ ഒരു തമാശയാണ് ഉദ്ദേശിച്ചതെങ്കിലും അങ്ങനെ തോന്നിയില്ലെന്നും പലരും വിമര്‍ശിക്കുന്നു.
‘ഈ കുട്ടി ഉദ്ദേശിച്ചത് ഫണ്‍ ആണെങ്കിലും അങ്ങനെ തോന്നിയില്ല. ആദ്യമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സെല്‍ഫി വേണ്ട വണ്ണം എടുക്കാന്‍ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസ്സായി അപ്പോളത്തെ ടെക്‌നോളജി മുന്നില്‍ അമ്മായി ആകുമ്പോള്‍ മനസ്സിലാകും’- ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം, എസ്തര്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. തന്റെ ബംഗളൂരു ജീവീതത്തെ കുറിച്ചുള്ള പോസ്റ്റിലാണ് എസ്തര്‍ ഇങ്ങനെ ഒരു അടിക്കുറിപ്പ് പങ്കുവച്ചത്. നേരത്തെ ഫോട്ടോഷൂട്ടിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് താരം ഒരു വീഡിയോയിലൂടെ മറുപടി നല്‍കിയിരുന്നു.
തനിക്ക് ഇഷ്ടപ്പെട്ട പോലെ വസ്ത്രം ധരിക്കാനും ജീവിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നാണ് എസ്തര്‍ പറയുന്നത്. ‘ കുറേ പേര്‍ക്ക് ഇതുപോലുള്ള സംശയങ്ങളുണ്ട്, ഫാമിലി സപ്പോര്‍ട്ടീവ് ആണോ എന്ന് കുറേ പേര്‍ ചോദിക്കാറുണ്ട്. നാട്ടുകാരെന്ത് വിചാരിക്കും, അവരിങ്ങനെ പറയും ഇവരിങ്ങനെ പറയും. അതുകൊണ്ട് ഇങ്ങനെ നടക്ക് എന്ന് ചെറുപ്പം മുതലെ പറഞ്ഞ് ശീലിപ്പിച്ച പാരന്റ്സ് അല്ല. കാരണം അവരും അങ്ങനെ ജീവിച്ച ആള്‍ക്കാരല്ല’- എസ്തര്‍ പറഞ്ഞു.
‘അഭിമുഖത്തിലൊക്കെ പലരും ചോദിക്കുമ്പോള്‍ ഞാന്‍ അതില്‍ നിന്നൊക്കെ സ്‌കിപ്പ് ചെയ്യാറാണ് പതിവ്. എന്റെ തന്നെ ഒരു പ്ലാറ്റ്ഫോമില്‍ മറുപടി പറയാം എന്ന് കരുതി. എനിക്ക് അങ്ങനെ പ്രതികരിക്കാനൊന്നുമില്ല. എങ്ങനെ നെഗറ്റീവ് കമന്റുകളോട് ഡീല്‍ ചെയ്തു എന്നും എനിക്ക് അറിയില്ല. ബാധിച്ച ദിവസങ്ങളും വിഷമിച്ച ദിവസങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ സപ്പോര്‍ട്ട് ചെയ്ത ഒരുപാട് കൂട്ടുകാരുണ്ട്’- എസ്തര്‍ പറഞ്ഞു.