തിരുവനന്തപുരം: ഇ.പി. ജയരാജൻ – ജാവഡേക്കർ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ, കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ മാനനഷ്ടക്കേസ് നൽകാനുള്ള നടപടികളുമായി ഇ.പി. ജയരാജൻ. മൂന്നുപേർക്കും ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു.
മൂവരും അപവാദപ്രചാരണം നടത്തിയെന്നാണ് ആരോപണം. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാധ്യമങ്ങളിൽ കൂടി മാപ്പുപറയണം. ഇല്ലെങ്കിൽ നിയമനടപടിയെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് തടയിടാൻ കഴിയുമെന്ന നിഗമനത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശ പ്രകാരമാണ് ഇ.പി. ജയരാജൻ നിയമനടപടികൾക്ക് തുടക്കമിട്ടത്.