CrimeNews

ഒളിച്ചോടിയ കമിതാക്കളെ കഴുത്തി ടയര്‍ തൂക്കി നൃത്തം ചെയ്യിപ്പിച്ചു

ദാര്‍: ഒളിച്ചോടിയ കൗമാരക്കാരായ കമിതാക്കളെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് കഴുത്തില്‍ ടയര്‍ തൂക്കി പരസ്യമായി നൃത്തം ചെയ്യിപ്പിച്ചു. മധ്യപ്രദേശിലെ ദാറിലാണ് സംഭവം നടന്നത്. 21 വയസുകാരനായ ആണ്‍കുട്ടിയും 19 വയസുകാരിയായ പെണ്‍കുട്ടിയുമാണ് പരസ്യ പീഡനത്തിനിരയായത്.

സെപ്റ്റംബര്‍ 12ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് അഞ്ച് പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ച് 13 വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും നൃത്തം ചെയ്യിപ്പിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നൃത്തം ചെയ്യുന്നതിനിടെ അക്രമി സംഘം കമിതാക്കളെ വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. വീഡിയോ ചിത്രീകരിക്കുന്നവര്‍ ഉള്‍പ്പടെ ചുറ്റം കൂടിയിരുന്ന എല്ലാവരും ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജൂലൈയിലാണ് പെണ്‍കുട്ടി ഇഷ്ടപ്പെട്ട പുരുഷനൊപ്പം വീടുവിട്ടത്. ഗുജറാത്തിലേക്ക് പോയ ഇരുവരും രണ്ടാഴ്ചയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പരസ്യവിചാരണയുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button