InternationalNews

ഇതാണ് പഴയ മസ്‌ക്; 9 വര്‍ഷം മുമ്പ് ഡിലീറ്റ് ചെയ്ത ഫോട്ടോ വീണ്ടും വൈറല്‍!

കാലിഫോര്‍ണിയ: 'ഇലോണ്‍ മസ്‌ക് 9 വര്‍ഷം മുമ്പ് എന്നന്നേക്കുമായി ഇന്‍റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്ത ഫോട്ടോ' എന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ടെസ്‌ല തലവൻ. മസ്‌കിന്‍റെ സ്ഥിര രൂപവും ഭാവവുമില്ലാത്ത ചിത്രം ഈ ഒമ്പത് വർഷം മുൻപുള്ളതാണെന്നാണ് ക്യാപ്ഷനിൽ പറയുന്നത്. നിലവിൽ ചിത്രം നിരവധി ട്രോളുകൾക്കും ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്.

മെറ്റാലിക് ബട്ടണുകൾ കൊണ്ട് അലങ്കരിച്ച കറുത്ത ജാക്കറ്റും പതിവിലും നീട്ടി വളർത്തിയ തലമുടിയുമുള്ള ഇലോണ്‍ മസ്കാണ് ചിത്രത്തിലുള്ളത്. ഇത്രയും കാലം കഴിഞ്ഞുവെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് എക്സിൽ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് മസ്ക് കുറിച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 18.2 ദശലക്ഷത്തിലധികം വ്യൂകളും 192കെ റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

അടുത്തിടെയാണ് എവരിതിങ് ആപ്പ് വികസിപ്പിക്കാൻ കഴിവുള്ള സോഫ്‌റ്റ്‌വെയര്‍ എൻജീനിയർമാരെ ഇലോണ്‍ മസ്ക് സജീവമായി തിരയുന്ന വാർത്ത ചർച്ചയായത്. ഔദ്യോഗിക വിദ്യാഭ്യാസമല്ല കഴിവാണ് തങ്ങൾക്ക് ആവശ്യമെന്നാണ് മസ്‌ക് ഇതുമായി ബന്ധപ്പെട്ട് എക്സിൽ പങ്കുവെച്ച് പോസ്റ്റിൽ പറഞ്ഞിരുന്നു. അപേക്ഷകർ സ്‌കൂളിൽ പോയിട്ടുണ്ടോ? എവിടെയാണ് പഠിച്ചത്? നേരത്തെ ഏത് 'വലിയ' കമ്പനിയിലാണ് ജോലി ചെയ്തത് എന്നതൊന്നും അറിയേണ്ടയെന്നും ചെയ്ത കോഡ് മാത്രം കാണിച്ചാൽ മതിയെന്നും മസ്ക് പോസ്റ്റിൽ പറയുന്നുണ്ട്.

പരാമ്പരാഗത വിദ്യാഭ്യാസ രീതി ശരിയല്ലെന്ന വാദം കഴിഞ്ഞ കുറെ നാളുകളായി ഇലോണ്‍ മസ്ക് ഉന്നയിക്കുന്നുണ്ട്. ബിരുദം നേടുന്നതിനേക്കാൾ കഴിവിലും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷിക്കും പ്രാധാന്യം നൽകണമെന്നാണ് മസ്‌കിന്‍റെ പക്ഷം. പിന്നാലെ പങ്കുവെച്ച പോസ്റ്റിൽ കൂടി വിമർശന പരാമർശം വന്നതോടെ ഇത് സംബന്ധിച്ച ചർച്ചകൾ കടുത്തിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker