TWITTER:പിരിച്ചിവടലില്‍ അബദ്ധം പിണഞ്ഞ് ഇലോൺ മസ്‌ക് ; ചില ജീവനക്കാരോട് മടങ്ങിവരാൻ ആവശ്യപ്പെട്ടു
സാൻഫ്രാൻസിസ്കോ: വലിയ അബദ്ധം ചെയ്ത് ട്വിറ്റർ മുതലാളി ഇലോൺ മസ്‌ക്. മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി മസ്‌ക് പകുതിയോളം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ചില ജീവനക്കരോട് മാത്രം മടങ്ങി വരൻ ആവശ്യപ്പെട്ടിരിക്കുകയാണ് മസ്‌ക്. കൂട്ട പിരിച്ചുവിടൽ നടത്തിയപ്പോൾ അബദ്ധത്തിൽ ഉൾപ്പെട്ടതാണ് അവരുടെ പേരുകൾ. എന്നാൽ യഥാർത്ഥത്തിൽ അവരെ കമ്പനിക്ക് ആവശ്യമുണ്ടെന്നും മടങ്ങി വരാനും മസ്‌ക് നിർദേശിച്ചു.
44 ബില്യൺ ഡോളറിനാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. എന്നാൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി പകുതിയിലധികം വരുന്ന ജീവനക്കാരെ മസ്‌ക് പിരിച്ചു വിട്ടു. ഒപ്പം ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് ബാഡ്ജ് നല്കണമെങ്കിൽ ഇനി മുതൽ പണം നല്കണമെന്നും മസ്‌ക് പറഞ്ഞിരുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും സബ്‌സ്‌ക്രിപ്‌ഷനിലൂടെ നേടാനാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്. പ്രതിമാസം 8 ഡോളറാണ് ബ്ലൂ ടിക്കിനായി ഈടാക്കുക. പണം നല്കാത്തവരുടെ അക്കൗണ്ടിൽ നിന്നും ഉടനെ ബ്ലൂ ടിക്ക് അപ്രത്യക്ഷമായേക്കും.
ജീവനക്കാരിൽ ചലരെ മാത്രമാണ് മസ്‌ക് തിരിച്ചു വിളിച്ചിരിക്കുന്നത്. പ്രതിമാസം ജീവനക്കാരുടെ ശമ്പനാളത്തിനായി തന്നെ വലിയൊരു തുക ചെലവാകുന്നുണ്ടെന്നും ഇത് കുറയ്ക്കാനാണ് വെട്ടിച്ചുരുക്കൽ എന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാൽ മാസ്കിന്റെ നടപടി അടിസ്ഥാനമില്ലാത്തതാണെന്നും ഇത്ര വേഗത്തിൽ കൂട്ട പിടിച്ചുവിടൽ നടത്തിയത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ ആരോപണങ്ങൾ ഉറപ്പിക്കാൻ പോന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പകുതിയോളം ജീവനക്കാരെ യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് മസ്‌ക് പിരിച്ചു വിട്ടിരിക്കുന്നത് എന്നാണ് ആരോപണം. ഒരു ഡസനോളം ജീവനക്കാരെ മസ്‌ക് തിരിച്ചു വിളിച്ചിട്ടുണ്ട് .