കൊച്ചി:തനിക്കെതിരെ വരുന്ന സോഷ്യല്‍ മീഡിയ കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് ഡോക്ടറും വ്‌ളോഗറുമായ എലിസബത്ത് ഉദയന്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് എലിസബത്ത് കമന്റുകള്‍ക്ക് മറുപടി നല്‍കിയത്.
”എനിക്ക് ഓട്ടിസമാണെന്ന കമന്റ് കണ്ടു.ഓട്ടിസം ഒരു രോഗമാണ്. അത് നെഗറ്റീവായ കാര്യമല്ല പക്ഷേ അതില്ലാത്ത ആള്‍ക്ക് അതുണ്ടെന്ന് പറയുന്നത് ശരിയല്ല. അത് പോലെ എനിക്ക് കുട്ടികളുണ്ടാവില്ലെന്നാണ് മറ്റൊരു കമന്റ്. കൃത്യമായ റിപ്പോര്‍ട്ടുകള്‍ ഇല്ലാതെ ഇങ്ങനെ പറയുന്നത് ശരിയല്ല”- എലിസബത്ത് പറയുന്നു.
”ഇനിയും വൃത്തികെട്ട കമന്റുകളുണ്ട്, അത് ഇവിടെ പറയാന്‍ പോലും പറ്റാത്തതാണ്. എന്തൊക്കെ പറഞ്ഞാലും ഞാന്‍ വീഡിയോ പോസ്റ്റ് ചെയ്യും. പരമാവധി നാണകെട്ടും ചതിക്കപ്പെട്ടിട്ടുമാണ് ഇവിടെ നില്‍ക്കുന്നത്. അറിയാത്ത ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ കമന്റ് ഇട്ടതുകൊണ്ടോ ഭീഷണികോളുകള്‍ വിളിച്ചതു കൊണ്ടോ ഞാന്‍ തളര്‍ന്നുപോവില്ല”. – എലിസബത്ത് കൂട്ടിചേര്‍ത്തു
”ഞാന്‍ ആരെയും ഉപദ്രവിക്കാന്‍ പോവുന്നില്ല. ഞാന്‍ എന്റെ കാര്യം നോക്കി നടക്കുകയാണ്. നെഗറ്റീവ് കമന്റ് ഇടുന്നവര്‍ക്ക് പൈസ കിട്ടുന്നുണ്ടാവും. എനിക്ക് വീഡിയോ ഇടുന്നത് ഇഷ്ടമാണ് അത് ഞാന്‍ ചെയ്യും”- എലിസബത്ത് വ്യക്തമാക്കി
സിനിമ താരം ബാലയുടെ മുന്‍പങ്കാളിയായിരുന്ന എലിസബത്ത് ഉദയന്‍ ഡോക്ടറും കൂടിയാണ്. ആതൂരസേവനത്തിന് പുറമേ വ്‌ളോഗിങ്ങിലും എലിസബത്ത് സജീവമാണ്. എലിസബത്തിന്റെ വീഡിയോയക്ക് നിരവധി ആരാധകരാണുള്ളത്.