KeralaNews

വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന;കഴുത്തിൽ റേഡിയോ കോളർ, ആന മാനന്തവാടി നഗരത്തിലേക്ക്, ജാ​ഗ്രതാ നിർദേശം

മാനന്തവാടി: വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം.

വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നു. സ്‌കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി. സ്കൂളിൽ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടിൽ നിന്നു ഇറങ്ങാത്തവർ പുറപ്പെടരുതെന്നും നിർദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button