InternationalNews

ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു;റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുക്രൈന്‍. റഷ്യന്‍ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമാണ് യുക്രൈന്‍ ഏറ്റെടുത്തത്. പ്രത്യേക ദൗത്യത്തിലൂടെ യുക്രൈന്‍ സെക്യൂരിറ്റി സര്‍വീസാണ് (എസ്.ബി.യു) കിറില്ലോവിനെ വധിച്ചതെന്ന് യുക്രൈനിന്റെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനത്തില്‍ ഇഗോര്‍ കിറില്ലോവിനൊപ്പം സഹായി റിസാന്‍സ്‌കി പ്രോസ്പെക്ടും കൊല്ലപ്പെട്ടിരുന്നു. യുക്രൈനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചു എന്ന കുറ്റം ചുമത്തിയതിന് പിന്നാലെയാണ് കിറില്ലോവ് കൊല്ലപ്പെടുന്നത്. യുക്രൈനിയന്‍ പ്രോസിക്യൂട്ടര്‍മാരാണ് തിങ്കളാഴ്ച കിറില്ലോവിനെതിരെ കുറ്റം ചുമത്തിയത്. കിറില്ലോവ് യുദ്ധക്കുറ്റവാളിയാണെന്നും കിറില്ലോവിന്റെ കൊലപാതകം ‘തീര്‍ത്തും നിയമാനുസൃത’മാണെന്നും യുക്രൈനിലെ ഉന്നതന്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിനിടെ 2022 ഫെബ്രുവരിയിലാണ് യുക്രൈനില്‍ റഷ്യ നിരോധിത രാസായുധം പ്രയോഗിച്ചത് എന്നാണ് യുക്രൈനിന്റെ ആരോപണം.

മോസ്‌കോയിലെ റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് പുറത്ത് നടന്ന സ്ഫോടനത്തിലാണ് കിറില്ലോവ് കൊല്ലപ്പെട്ടത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിയത്. ഇഗോര്‍ കിറില്ലോവിനെ കൂടാതെ അദ്ദേഹത്തിന്റെ സഹായിയായ സൈനികനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ടു ചെയ്തു. സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ക്രെംലിനില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്.

ഇഗോര്‍ കിറില്ലോവിനൊപ്പം സഹായിയായ സൈനികനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ടു ചെയ്തു. 2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷന്‍, രാസ, ജീവശാസ്ത്ര, പ്രതിരോധ ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. യുക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടികള്‍ക്കിടെ, നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതിന് ഇഗോര്‍ കിറില്ലോവിനെതിരേ യുക്രയ്ന്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചിരുന്നു.

2017 ഏപ്രിലിലാണ് സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷന്‍, കെമിക്കല്‍, ബയോളജിക്കല്‍, ഡിഫന്‍സ് ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

യുദ്ധത്തിനിടെ 2022 ഫെബ്രുവരിയിലാണ് യുക്രെയ്‌നില്‍ റഷ്യ നിരോധിത രാസായുധം പ്രയോഗിച്ചത് എന്നാണ് യുക്രെയ്‌നിന്റെ ആരോപണം. കിറില്ലോവിന്റെ കൊലപാതകത്തില്‍ യുക്രെയിന് കനത്ത തിരിച്ചടി നല്‍കുമെന്ന് റഷ്യന്‍ സുരക്ഷ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാതൃരാജ്യത്തിനുവേണ്ടി ഭയമില്ലാതെ ജോലി ചെയ്തയാളാണ് കിറില്ലോവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാഖറോവ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker