KeralaNews

കിറ്റിനെകുറിച്ച് ഒന്നും പറയുന്നില്ലല്ലോ? അയ്യോ ചേച്ചി മാറിപ്പോയി, സ്ക്രിപ്റ്റ് കൊടുത്തത് അപ്പുറത്തെ വീട്ടിലാ (വീഡിയോ )

കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോൾ ശബരിമലയും സ്വർണ്ണക്കടത്തുമൊക്കെ മാറി കിറ്റും റേഷൻ വിതരണവുമൊക്കെയാണ് അങ്കത്തട്ടിലെ പുതിയ പോരാട്ട വിഷയം.ഇതുമായി ബന്ധപ്പെട്ട വീഡിയോകളും ടോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

കിറ്റ് വിതരണത്തെ പുകഴ്ത്തി പറയുമെന്ന് കരുതി വീട്ടമ്മയുടെ ഇന്റർവ്യൂ എടുക്കാൻ വന്ന മാധ്യമ പ്രവർത്തകനെ പരിഹസിച്ചു വീഡിയോയുമായി നയന നമ്പ്യാരും ഗോപി കൃഷ്ണനും രംഗത്തെത്തിയിരിയ്ക്കുന്നത്. ഹാർപ്പിക് പരസ്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. അബ്ബാസ് ആണെന്ന് കരുതി വാതിൽ തുറന്ന വീട്ടമ്മയുടെ മുന്നിലേക്ക് മാധ്യമ പ്രവർത്തകൻ കടന്നു ചെല്ലുന്നു.

അടുക്കളയിലെ രാഷ്ട്രീയ ചർച്ചകൾക്കായി താൻ വന്നതാണെന്നാണ് റിപ്പോർട്ടർ സൂചിപ്പിക്കുന്നു. സർക്കാരിന്റെ കാശൊക്കെ കിട്ടിയോ എന്ന് ചോദിച്ചപ്പോൾ വീട്ടമ്മയുടെ മറുപടി കേന്ദ്രത്തിന്റെ കാശൊക്കെ അക്കൗണ്ടിൽ വരുന്നു എന്നാണ്. ഒടുവിൽ കിറ്റ് കിട്ടിയോ എന്ന് പറഞ്ഞപ്പോൾ കിട്ടിയെന്നും പപ്പടം ഭർത്താവ് നാടകത്തിനു പോയപ്പോൾ തലയിൽ ഒട്ടിച്ചതുകൊണ്ടു ആർക്കും അപകടം ഒന്നും ഉണ്ടായില്ല എന്നും ശർക്കരയിൽ ജെട്ടിയുടെ ഇലാസ്റ്റിക് ഉണ്ടായിരുന്നു എന്നും വീട്ടമ്മ പറയുന്നു.

ഇടതു സർക്കാരിന്റെ സോഷ്യൽ മീഡിയ പ്രചാരണത്തെ പരിഹസിച്ചുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വര്ണക്കടത്തും , ശബരിമലയും ഒക്കെ ഇതിൽ വിഷയമാകുന്നുണ്ട്.  പുരോഗമന സൈബർ ഇടത്തിലെ പീഡന ആരോപണങ്ങളെയും കളിയാക്കുന്നുണ്ട് വീഡിയോയിൽ. ചേച്ചിപ്പെണ്ണേ എന്ന് വിളിച്ചതിനു വീട്ടമ്മ ക്ഷോഭിക്കുകയും അടിക്കാൻ ചെല്ലുകയും ചെയ്യുന്നുണ്ട്. ഒടുവിൽ പട്ടിക്ക് കൊടുക്കാൻ വെച്ചിരിക്കുന്ന ബിസ്ക്കറ്റ് എടുത്തു കഴിച്ച റിപ്പോർട്ടറെ വീട്ടമ്മ കണ്ടം വഴി ഓടിച്ചു.

നേരത്തെ പറഞ്ഞുറപ്പിച്ച സ്ക്രിപ്റ്റ് കൊടുത്ത വീട്ടിലല്ല താൻ എത്തിയതെന്ന് ഒടുവിൽ റിപോർട്ടർക്ക് മനസിലാവുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. വീഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലും വൈറലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker